GeneralLatest NewsMollywoodNEWSWOODs

പ്രകാശ് രാജിന് കയ്യടി, രഞ്ജിത്തിന് കൂവൽ : ഐഎഫ്‌എഫ്‌കെ സമാപന വേദിയില്‍ നടന്നത്

സ്വാഗത പ്രസംഗത്തിനെത്തിയ രഞ്ജിത്തിനെ കൂവലോടെ സ്വീകരിച്ച്‌ കാണികള്‍

 ഐഎഫ്‌എഫ്‌കെ സമാപന വേദിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ കൂവലോടെയാണ് വരവേറ്റത്. സ്വാഗത പ്രസംഗത്തിനായി രഞ്ജിത്തിനെ ക്ഷണിച്ചപ്പോള്‍ കാണികള്‍ പ്രതിഷേധത്തിന്റെ ഭാഗമായി കൂവുകയായിരുന്നു. ചലച്ചിത്ര അക്കാദമിയുമായുള്ള വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് രഞ്ജിത്തിനെതിരെയുള്ള പ്രതിഷേധം ഉണ്ടായത്. പ്രകാശ് രാജ് ഉള്‍പ്പെടെയുള്ള വിശിഷ്ട അതിഥികള്‍ക്കെല്ലാം വലിയ കൈയടിയാണ് ലഭിച്ചത്.

read also: രഞ്ജിത്തിനെ കയറൂരി വിട്ടിരിക്കുകയാണ്, ഇനിയും ചേർത്ത് നിർത്തി സംരക്ഷിക്കണം: മന്ത്രി സജി ചെറിയാനോട് വിനയൻ

മേളയുടെ വിജയത്തിന് പിന്നില്‍ ഇവരാണ് എന്നു പറഞ്ഞുകൊണ്ട് ചലച്ചിത്ര അക്കാദമിയിലെ ജീവനക്കാരെ മുഴുവന്‍ ആളുകളുടേയും പേര് എടുത്ത് പറഞ്ഞ് പ്രശംസിച്ചു. എന്നാല്‍ അക്കാദമിയുടെ ജനറല്‍ കൗണ്‍സിലുള്ള ഒരാളുടെ പേരും രഞ്ജിത് പരാമര്‍ശിച്ചില്ല.

കഴിഞ്ഞ വര്‍ഷത്തെ ഐഎഫ്എഫ്കെയുടെ സമാപന സമ്മേളനത്തിലും രഞ്ജിത്തിന് നേരെ കൂവൽ പ്രതിഷേധം ഉയർന്നിരുന്നു. അന്ന് സീറ്റ് കിട്ടാത്തവരുടെ പ്രതിഷേധമായിരുന്നു നടന്നത് എങ്കിൽ ഇന്ന് രഞ്ജിത് ഒറ്റക്ക് തീരുമാനമെടുക്കുന്നുവെന്നും തങ്ങളോട് ഒന്നും ആലോചിക്കുന്നില്ലെന്നും ആരോപിച്ച്‌ ചലച്ചിത്ര അക്കാദമി അംഗങ്ങള്‍ രംഗത്ത് വന്നത് ഉൾപ്പെടെയുള്ള വിവാദങ്ങൾ ഈ പ്രതിഷേധത്തിന് പിന്നിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button