GeneralLatest NewsMollywoodNEWSWOODs

തിരുവനന്തപുരത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിയെ നിര്‍ത്തരുതായിരുന്നു: പ്രകാശ് രാജ്

പാര്‍ലമെന്റിലെ രാജാവിനെതിരെ ചോദ്യം ചോദിച്ച ആളാണ് ശശി തരൂർ

 തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ നിര്‍ത്തരുതായിരുന്നുവെന്നും താൻ ശശി തരൂരിനെ പിന്തുണയ്ക്കുന്നുവെന്നും നടന്‍ പ്രകാശ് രാജ്. പാര്‍ലമെന്റിലെ രാജാവിനെതിരെ ചോദ്യം ചോദിച്ച ആളാണ് ശശി തരൂരെന്നും അദ്ദേഹം രാജ്യത്തിന്റെ അഭിമാനമാണെന്നും പ്രകാശ് രാജ് പറഞ്ഞു.

READ ALSO: ‘സിസിടിവി ചതിച്ചാശാനേ’: ജോഷിയുടെ ‘റോബിൻഹുഡ്’ പോലെ ഒരു ‘ബിഹാറി റോബിൻ ഹുഡ്’

‘ശശി തരൂര്‍ രാജ്യത്തിന്റെ അഭിമാനമാണ്. അതിനാല്‍ ഞാന്‍ തരൂരിനെ പിന്തുണക്കുന്നു. ഇടത് സ്ഥാനാര്‍ത്ഥിക്ക് ഞാന്‍ എതിരല്ല. പക്ഷേ ഇടത് മനസ്സുള്ളവര്‍ ട്രാപ്പില്‍ വീണുപോകരുത്. തിരുവനന്തപുരത്ത് വോട്ട് ചെയ്യേണ്ടത് പാര്‍ട്ടിക്ക് അല്ല, വ്യക്തിക്കാണെന്നും’ പ്രകാശ് രാജ് പറഞ്ഞു.

മൂന്നുതവണ കര്‍ണാടകത്തില്‍ നിന്നും രാജ്യസഭയിലേക്ക് പോയിട്ടും രാജീവ് ചന്ദ്രശേഖര്‍ ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. കര്‍ണാടകയില്‍ സീറ്റ് ലഭിക്കാത്തതു കൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button