BollywoodCinemaGeneralLatest NewsNEWSWOODs

വീണ്ടും ഒന്നായി, വേർപിരിഞ്ഞ 15 വയസ് ചെറുപ്പമായി കാമുകനുമായി ഡേറ്റിംഗിലായി സുസ്മിത സെൻ

കാമുകനുമായി ഡേറ്റിംങ്ങിലായതും വേർപിരിഞ്ഞതുമെല്ലാം വാർത്തകളിൽ ഇടം നേടി

നടി സുസ്മിത സെന്നും മുൻ കാമുകൻ റോഹ്മാനും ഒരു ദീപാവലി പാർട്ടിയിൽ പങ്കെടുത്ത ചിത്രങ്ങളാണ് ഇന്റർനെറ്റിൽ സെൻസേഷനായി മാറുന്നത്. തന്നെക്കാൾ 15 വയസ് ചെറുപ്പമായ കാമുകനുമായി ഡേറ്റിംങ്ങിലായതും വേർപിരിഞ്ഞതുമെല്ലാം വാർത്തകളിൽ ഇടം നേടിയിരുന്നു.

ഒരു ദീപാവലി പാർട്ടിയിൽ നിന്നുള്ള വീഡിയോയിൽ സുസ്മിതയും റോഹ്മാനും സന്തോഷത്തോടെ ക്യാമറകൾക്ക് പോസ് ചെയ്യുന്ന മനോഹര ചിത്രങ്ങളാണ് പുറത്തെത്തിയത്. മിനിമലിസ്റ്റിക് രീതിയിൽ കറുത്ത സാരിയിലാണ് സുസ്മിത അണിഞ്ഞൊരുങ്ങിയത്. പച്ച ബ്ലേസറുള്ള വെള്ള കുർത്ത-പൈജാമയാണ് റോഹ്മാൻ ധരിച്ചിരുന്നത്.

ക്യാമറകൾക്ക് മുന്നിൽ എത്തിയ സുസ്മിത റോഹ്മാനൊപ്പം പോസ് ചെയ്തു. 2018 ൽ തുടങ്ങിയ പ്രണയം 2021 ൽ അവസാനിച്ചപ്പോൾ ,ഞങ്ങൾ സുഹൃത്തുക്കളായി ആരംഭിച്ചു, ഞങ്ങൾ സുഹൃത്തുക്കളായി വേർപിരിയുന്നു എന്ന സങ്കടകരമായ പോസ്റ്റ് നടി പങ്കുവച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ എല്ലാവരെയും ഞെട്ടിച്ച് മുൻ കാമുകനൊപ്പം നടി എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button