GeneralLatest NewsNEWSTollywoodWOODs

നടി പവിത്ര മരിച്ച്‌ ആറാം ദിവസം: നടൻ ചന്ദ്രകാന്ത് ആത്മഹത്യ ചെയ്ത നിലയിൽ

നടന്റെ ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സീരിയല്‍ താരം ചന്ദ്രകാന്ത് മരിച്ച നിലയില്‍. വെള്ളിയാഴ്ച അല്‍കാപൂരിലെ വീട്ടിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഫോണില്‍ വിളിച്ചിട്ടും നടൻ എടുക്കാതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങള്‍ മുറിയുടെ വാതില്‍ തകർത്ത് അകത്ത് കയറിയപ്പോഴാണ് മരിച്ച നിലയില്‍ നടനെ കണ്ടെത്തിയത്.

read also: ഏരീസ് ഗ്രൂപ്പിന്റെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “കർണിക” തീയറ്ററുകളിലേക്ക്

നടന്റെ ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചന്ദു എന്നാണ് ചന്ദ്രകാന്ത് അറിയപ്പെട്ടിരുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുൻപായിരുന്നു നടി പവിത്ര ജയറാം വാഹാനപകടത്തില്‍ മരിച്ചത്. പവിത്രയുടെ അടുത്ത സുഹൃത്തായിരുന്നു ചന്ദ്രകാന്ത്.

പ്രിയസുഹൃത്തിന്റെ വേർപാട് താരത്തെ മാനസികമായി തകർത്തിരുന്നുവെന്നും നടൻ വിഷാദത്തിലായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു. പവിത്ര അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ചന്ദ്രകാന്തുമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button