CinemaGeneralHollywoodLatest NewsNEWSSocial MediaWOODs

പ്രശസ്ത ഹോളിവുഡ് താരം തരജ റാംസെയും മൂന്ന് മക്കളും അപകടത്തിൽ മരിച്ചു

ചെറിയ പരിക്കുകളോടെ റാംസെസിന്റെ രണ്ട് മക്കൾ രക്ഷപ്പെട്ടു

ബ്ലാക്ക് പാന്തർ, അവഞ്ചേഴ്‌സ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പേരുകേട്ട പ്രശസ്ത ഹോളിവുഡ് ചിത്രങ്ങളിലെ ഡ്യൂപ്പ് താരം തരജ റാംസെയും മൂന്ന് മക്കളും അപകടത്തിൽ മരിച്ചു. ചെറിയ കുഞ്ഞ് ഉൾപ്പെടെ അദ്ദേഹത്തിന്റെ മൂന്ന് കുട്ടികളും അപകടത്തിൽ മരിച്ചതിന്റെ ഞെട്ടലിലാണ് കുടുംബാം​ഗങ്ങളും ആരാധകരും.

റാംസെസിന്റെയും മക്കളുടെയും മരണം അദ്ദേഹത്തിന്റെ അമ്മ അകിലി റാംസെസ് സ്ഥിരീകരിച്ചു. ചെറിയ പരിക്കുകളോടെ റാംസെസിന്റെ രണ്ട് മക്കൾ രക്ഷപ്പെട്ടു, എല്ലാവരെയും വളരെയധികം സ്‌നേഹിക്കാൻ കഴിവുള്ള റാംസെ തന്റെ മക്കളെ എല്ലാവരേക്കാളും കൂടുതൽ സ്‌നേഹിച്ചിരുന്നുവെന്നും മക്കളായിരുന്നു തരജയുടെ ലോകമെന്നും അമ്മ വ്യക്തമാക്കി.

അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം, ബ്ലാക്ക് പാന്തർ” എന്നിവയ്‌ക്ക് പുറമേ, “അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ, ദി സൂയിസൈഡ് സ്ക്വാഡ്, എന്നിവയിലും താരം തിളങ്ങിയിരുന്നു. ഹലോവീൻ ആഘോഷം കഴിഞ്ഞ് മടങ്ങിയ നടനും മക്കളും അടങ്ങിയ വാഹനം ജോർജിയയിലെ ഡികാൽബ് കൗണ്ടിയിലെ ഹൈവേയിൽ വച്ച് ട്രെയിലറിൽ ഇടിച്ച് കയറിയാണ് അപകടം നടന്നത്.

 

 

shortlink

Related Articles

Post Your Comments


Back to top button