CinemaGeneralKollywoodLatest NewsNEWSWOODs

സൂപ്പർ സ്റ്റാറെന്നാൽ ശരിക്കും ആരാണ്? വിശദീകരിച്ച് നടൻ വിജയ്

ഏതാനും വരികൾ പാടിക്കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്

വിജയ് ചിത്രം ലിയോ തിയേറ്ററുകളിൽ  പ്രദർശനം വിജയകരമായി തുടരുകയാണ്. ലിയോയുടെ നിർമ്മാതാക്കൾ ചെന്നൈയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ ഒരു ഗംഭീര സക്സസ് മീറ്റ് നടത്തിയിരുന്നു. ആരാധകരുടെ ആർപ്പുവിളികൾക്കിടയിൽ വേദിയിൽ കയറിയ വിജയ് ‘നാ റെഡി’യിലെ ഏതാനും വരികൾ പാടിക്കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്.

നിങ്ങൾ, ജനങ്ങളാണ് യഥാർത്ഥ രാജാക്കന്മാർ, ഞാൻ നിങ്ങളുടെ ദളപതിയാണ് എന്നാണ് നടൻ പറഞ്ഞത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ എന്നിവരുൾപ്പെടെയുള്ള ലിയോയിലെ മുഴുവൻ ക്രൂവിനും, കൂടാതെ മറ്റ് എല്ലാവർക്കും ദളപതി നന്ദി പറഞ്ഞു.

ഇരുപതാം വയസ്സിൽ ഒരു പെൺകുട്ടി നായികയായാൽ അത് വലിയ കാര്യമല്ല, ഇരുപത് വർഷത്തിന് ശേഷവും അവൾ തന്റെ സ്റ്റാർഡം നിലനിർത്തിയാൽ അത് മഹത്തരമാണെന്നും തൃഷയെക്കുറിച്ച് വിജയ് പറഞ്ഞു. ഒരേയൊരു പുരട്ചി തലൈവർ, ഒരേയൊരു നടിഗർ തിലകം, ഒരേയൊരു പുരട്ചി കലൈഞ്ജർ, ഒരേ ഒരു ഉലഗ നായകൻ ആണ് ഉള്ളതെന്നും വിജയ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button