CinemaGeneralLatest NewsNEWSTollywoodWOODs

തെലുങ്ക് സൂപ്പർ താരം വരുൺ തേജ് വിവാഹിതനായി, വധു നടി ലാവണ്യ

ഓപ്പറേഷൻ വാലന്റൈനിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ

തെലുങ്ക് സൂപ്പർ താരം വരുൺ തേജ് വിവാഹിതനായി, ഇറ്റലിയിലെ ടസ്കാനിയിലുള്ള ബോർഗോ സാൻ ഫെലിസിൽ വച്ചാണ് വരുണും നടി ലാവണ്യയും വിവാഹിതരായത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിലായിരുന്നു ഇരുവരും വിവാഹിതരായത്.

വിവാഹ ചടങ്ങിൽ നിന്നുള്ള ദമ്പതികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. നവദമ്പതികളായ വരുൺ തേജ് കൊനിഡേലയ്ക്കും ലാവണ്യയ്ക്കും സുഹൃത്തുക്കളും ബന്ധുക്കളും ആശംസകൾ നേർന്നു. വരുൺ തേജിന്റെയും ലാവണ്യയുടെയും വിവാഹത്തിൽ അല്ലു അർജുൻ, രാം ചരൺ എന്നിവരും പങ്കെടുത്തിരുന്നു.

വിവാഹ ആഘോഷങ്ങൾക്ക് പുറമേ, വരുൺ തേജിന്റെ വരാനിരിക്കുന്ന ചിത്രമായ ഓപ്പറേഷൻ വാലന്റൈനിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button