Latest NewsMollywoodNEWSShooting In Progress

അനിൽ തോമസിൻ്റെ ‘ഇതുവരെ’ മറയൂരിൽ ആരംഭിച്ചു

നിരവധി പുരസ്ക്കാരങ്ങൾക്കർഹമായ മിന്നാമിനുങ്ങ് എന്ന ചിത്രത്തിനു ശേഷം അനിൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ടൈറ്റസ് പീറ്റർ നിർമ്മിക്കുന്നു. കലാഭവൻ ഷാജോണാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാർച്ച് ഒന്ന് ബുധനാഴ്ച്ച കാന്തല്ലൂരിലാണ് ചിത്രീകരണമാരംഭിച്ചത്. മണ്ണും പ്രകൃതിയുമൊക്കെ പ്രധാന പശ്ചാത്തലമാക്കി തികഞ്ഞ കുടുംബ കഥ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. മെട്രോ നഗരമായ കൊച്ചിയിൽ നിന്നും ഒരു മലയോര മേഖലയിൽ എത്തിയ വിക്രമൻ നായർ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്നത്.

വിജയകുമാർ, പ്രേം പ്രകാശ്, മനുരാജ് എന്നിവരും നിരവധി അമച്വർ താരങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു. പീറ്റർ ടൈറ്റസ്, ദേവി സ്വാതി, ലതാ ദാസ്, ഷൈനി, ഡോക്ടർ അമർ , മുൻഷി രഞ്ജിത്ത്, സൂര്യ പണിക്കർ വൈക്കം, മധു പീരുമേട്, അൻസാരി ഈരാറ്റുപേട്ട ഷെറിൻ സ്റ്റാൻലി , ഷിനി ചിറ്റൂർ, വിനോദ് കുമാർ, കിട്ടു ആഷിഖ്, ഷെറിൻ ഖാൻ എന്നിവർ താരങ്ങളിലെ പ്രധാനികളാണ്.

ഛായാഗ്രഹണം – സുനിൽ പ്രേം എൽ എസ്, എഡിറ്റിംഗ് – കെ ശ്രീനിവാസ്, കലാ സംവിധാനം – അർക്കൻ എസ് കർമ്മ, മേക്കപ്പ് – ലാൽ കരമന, കോസ്റ്റ്യും – ഡിസൈൻ – ഇന്ദ്രൻസ് ജയൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ, പ്രൊഡക്ഷൻ എക്സിക്യൂടീവ്‌ – ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺടോളർ – പ്രതാപൻ കല്ലിയൂർ. മറയൂർ, ഈരാറ്റുപേട്ട, കൊച്ചി എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button