CinemaKollywoodLatest NewsNEWS

ഇരുപത്തിയഞ്ചാമത്തെ ചിത്രവുമായി ജയം രവി ; ഭൂമിയുടെ ട്രെയിലർ പുറത്തിറങ്ങി

ബോഗന്‍ എന്ന ചിത്രത്തിന് ശേഷം ജയം രവിയും ലക്ഷ്മണും ഒന്നിക്കുന്ന സിനിമ കൂടിയാണിത്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ജയം രവി. മലയാളികൾക്കും ഏറെ പ്രിയങ്കരമാണ് ജയംരവി ചിത്രങ്ങൾ. ഇപ്പോഴിതാ താരത്തിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം വരുന്ന വാർത്തയാണ് പുറത്തു വരുന്നത്. ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഭൂമിയുടെ’ ട്രെയ്‌ലർ പുറത്തു വിട്ടിരിക്കുകയാണ്.

നിധി അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായികയായെത്തുന്നത്. ബോഗന്‍ എന്ന ചിത്രത്തിന് ശേഷം ജയം രവിയും ലക്ഷ്മണും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ഡി. ഇമ്മൻ സംഗീതം. റോണിത് റോയ്, രാധാരവി, ശരണ്യ പൊൻവണ്ണൻ എന്നിവരാണ് മറ്റുതാരങ്ങൾ. ജനുവരി 14ന് ഹോട്ട്സ്റ്റാറിലൂടെ സിനിമ റിലീസ് ചെയ്യും.

shortlink

Post Your Comments


Back to top button