Latest NewsMovie GossipsNEWS

നയന്‍താര, ഹന്‍സിക എന്നിവരുമായുള്ള പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം ചിമ്പു വീണ്ടും പ്രണയത്തിൽ …?

പലപ്പോഴും വാർത്താപ്രാധാന്യം നേടാറുന്ന ഒന്നാണ് നടന്‍ ചിമ്പുവിന്റെ പ്രണയം. നയന്‍താര, ഹന്‍സിക എന്നിവരുമായുള്ള ചിമ്പുവിന്റെ പ്രണയവും പ്രണയത്തകര്‍ച്ചയും ഏറെ ചർച്ചയായിരുന്നെങ്കിൽ ഇപ്പോള്‍ പുറത്തു വരുന്നത് താരം വീണ്ടും പ്രണയത്തിലാണ് എന്ന വാര്‍ത്തകളാണ്.

ഇപ്പോൾ നടി നിധി അഗർവാളുമായി ചിമ്പു പ്രണയത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2020-ല്‍ ലോക്ക്ഡൗണ്‍ കാലത്ത് സുശീന്ദ്രന്‍ സംവിധാനം ചെയ്ത ‘ഈശ്വരന്‍’ എന്ന ചിമ്പു ചിത്രത്തിൽ നടി നിധി അഗര്‍വാള്‍ ആയിരുന്നു നായിക. സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ചിമ്പുവും നിധിയും തമ്മില്‍ പ്രണയത്തിലായതെന്നും, ഏകദേശം രണ്ട് വര്‍ഷത്തോളമായി ബന്ധം തുടരുകയാണ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇരുവരും ചെന്നൈയിലെ ഒരേ വീട്ടിലാണ് താമസിക്കുന്നത് എന്നും, ഉടന്‍ വിവാഹിതരാകാന്‍ പദ്ധതിയിടുന്നതായും ഇന്ത്യഗ്ലിറ്റ്‌സ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ ഈ ചിമ്പുവോ നിധി അഗര്‍വാളോ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. താരങ്ങളുടെ പ്രതികരണം വരുന്ന വരെ ഈ വാര്‍ത്ത ഗോസിപ്പായി മാത്രമേ കണക്കാക്കാന്‍ പറ്റൂ എന്നാണ് ആരാധകര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button