CinemaGeneralLatest NewsNEWS

ലെഫ്റ്റനന്റ് വിസ്മയ, കഠിന പരിശ്രമങ്ങളിലൂടെ നേടിയ സ്വപ്നസാക്ഷാത്കാരം; അഭിനന്ദനങ്ങളറിയിച്ച് മോഹൻലാൽ

ശോഭയുള്ള ചെറുപ്പക്കാർ ഇന്ത്യയുടെ തന്നെ ഭാവിയുടെ അഭിമാനവും പ്രതീക്ഷയും ആകട്ടെയെന്നും താരം

അടുത്തിടെ കരസേനയിൽ ലെഫ്റ്റനന്റായി ചുമതലയേറ്റ വിസ്മയക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. ജീവിതത്തിൽ നേരിടേണ്ടിവന്ന കഠിന സാഹചര്യങ്ങളെ മറികടന്ന് സ്വപ്നം കീഴടക്കിയതിന് പിന്നിൽ വിസ്മയയുടെ നിരന്തര പരിശ്രമവും കഠിനാധ്വാനവും ആണെന്ന് നടനും ലെഫ്റ്റനന്റ് കേണലുമായ മോഹന്‍ലാല്‍ പറയുന്നു.

മൂന്നുവർഷത്തെ കഠിനാധ്വാനത്തിനും നിശ്ചയദാർഢ്യത്തിന്റെയും ഫലമായാണ് കേരളത്തിൽ നിന്നും വിസ്മയ കരസേന ഓഫീസറായി ചുമതലയേൽക്കുന്നത്. എന്നാൽ വിസ്മയയെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ കരസേനയിൽ എത്തിപ്പെടുക എന്നത് വലിയ സ്വപ്നങ്ങളിൽ മാത്രം ആയിരുന്നു , പക്ഷേ അവളുടെ വഴിയിൽ താങ്ങായി അച്ഛൻ കരുതലോടെ കൂടെ നിന്നു . അങ്ങനെ മൂന്നു വർഷത്തെ നിരന്തര പ്രയത്നവും നിശ്ചയദാർഢ്യവും ഒത്തു ചേർന്നപ്പോൾ ഇന്ത്യൻ കരസേനയിൽ ലെഫ്റ്റനന്റ് റാങ്ക് പദവിയിൽ ചുമതലയേറ്റിരിക്കുകയാണ് ഇപ്പോൾ വിസ്മയ.

ഇത്തരത്തിൽ അഭിമാനിക്കാവുന്ന നിരവധി കഥകൾ നമുക്കു ചുറ്റും ഉണ്ടാവും, ഈ ശോഭയുള്ള ചെറുപ്പക്കാർ ഇന്ത്യയുടെ തന്നെ ഭാവിയുടെ അഭിമാനവും പ്രതീക്ഷയും ആകട്ടെയെന്നും താരം കുറിച്ചു. വിസ്മയ സുന്ദറാണ് ലെഫ്റ്റനന്റ് ആയി ‌ ചുമതലയേറ്റത്, കോട്ടപ്പുറം ഭഗവതി ക്ഷേത്രത്തിലെ വെളിച്ചപ്പാട് കുമാറിനെയും മായയുടെ മകളാണ് വിസ്മയ, വിവേക് അനിയൻ.

shortlink

Related Articles

Post Your Comments


Back to top button