NEWS

ശ്രുതി ഹസന്‍ ചിമ്പുവിന്‍റെ പുതിയ കാമുകി ?!

ശരിക്കും തമിഴകത്തെ മന്മഥനാണ് താനെന്ന് ചിലമ്പരശന്‍ എന്ന ചിമ്പു പലപ്പോഴും പല സിനിമകളിലൂടെയുമായി അദ്ദേഹം തന്നെ തെളിയിച്ചിട്ടുള്ളതാണ്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ചിമ്പു ഒരു മന്മഥന്‍ തന്നെ . നയന്‍താരയോടും ഹന്‍സികയോടും ഉണ്ടായിരുന്ന പരസ്യമായ പ്രണയകഥകള്‍ മുതല്‍ ഒപ്പം അഭിനയിച്ചവരുമായൊക്കെ ചിമ്പുവിന്‍റെ പേര് ചേര്‍ത്തു വച്ചിട്ടുണ്ട്. ആ ലിസ്റ്റിലേക്ക് ഇപ്പോള്‍ ഒരാള്‍ കൂടി കടന്നുവന്നിരിക്കുകയാണ്. ഉലകനായകന്‍ കമല്‍ ഹസന്‍റെ മകള്‍ ശ്രുതി ഹസനാണത്രെ ചിമ്പുവിന്‍റെ പുതിയ കാമുകി.പല പൊതു പരിപാടികളിലും, സ്വകാര്യ ചടങ്ങുകളിലും ചിമ്പുവിനെയും ശ്രുതി ഹസനെയും ഒരുമിച്ച് കണ്ടു എന്ന് പാപ്പരസികള്‍ പറയുന്നു. മാത്രമല്ല, ജനുവരി 29 ന്, തന്‍റെ പിറന്നാള്‍ ദിനത്തില്‍ ശ്രുതി തന്‍റെ ട്വിറ്ററില്‍ കുറിച്ച ചില വാക്കുകളും സംശയത്തിനിടയാക്കുന്നു. താന്‍ ഒരു സുന്ദരിയാണെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്നും തന്‍റെ എല്ലാ കുറവുകളും അംഗീകരിച്ച് സ്‌നേഹിയ്ക്കുന്ന ഒരാളെ കണ്ടെത്തി എന്നുമായിരുന്നു ശ്രുതിയുടെ ട്വീറ്റ് . ആരാണ് ആ ആള്‍ എന്ന് ചോദിച്ച് ആരാധകര്‍ രംഗത്തെത്തിയതോടെ ശ്രുതി പിന്നീട് ആ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു .

shortlink

Related Articles

Post Your Comments


Back to top button