NEWS

രജനീകാന്തിനെ വിമാനത്താവളത്തില്‍ തടഞ്ഞു

ചെന്നൈ: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനെ ചെന്നൈ വിമാനത്താവളത്തില്‍ തടഞ്ഞെന്ന് റിപ്പോര്‍ട്ട്. പാസ്‌പോര്‍ട്ടെടുക്കാന്‍ മറന്നുപോയതിനെത്തുടര്‍ന്നാണിത്. പുതിയ ചിത്രമായ കബാലിയുടെ ചിത്രീകരണത്തിനായി മലേഷ്യയിലേക്ക് പോകാനാണ് രജനീകാന്ത് എയര്‍പോര്‍ട്ടിലെത്തിയത്.

ബോളിവുഡ് ലൈഫ് എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് രജനീകാന്തിന്റെ സഹായി പാസ്‌പോര്‍ട്ട് വിമാനത്താവളത്തിലെത്തിച്ചതിന് ശേഷമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അദ്ദേഹം യാത്രചെയ്തത്. പാ രഞ്ജിത്താണ് കബാലി സംവിധാനം ചെയ്യുന്നത്. 2016 മേയിലാണ് ചിത്രം റിലീസ് ചെയ്യുക.

shortlink

Related Articles

Post Your Comments


Back to top button