Nostalgia

ഓർമ്മയിൽ കൊച്ചിൻ ഹനീഫ

സുജാത ഭാസ്കര്‍

ആസാനെ…. നിക്ക് ആസാനെ….. മലയാളികള്‍ക്ക് കൊച്ചിന്‍ ഹനീഫയെ ഓര്‍മ്മിക്കാന്‍ ഈ ഒരൊറ്റ ഡയലോഗ് മാത്രം മതി.. കണ്ണുകളിൽ അല്പം നനവോടെ ഓർക്കാൻ സഹോദരങ്ങൾക്ക്‌ വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വെച്ച മേലേടത്ത് രാഘവൻ നായർക്കു മിഴിവ് കൊടുത്ത സംവിധാന മികവു മാത്രം മതി. കൊച്ചി വെളുത്തേടത്ത് തറവാട്ടില്‍ മൂഹമ്മദിന്റെയും ഹാജിറയുടെയും മകനായി 1951 ഏപ്രില്‍ 22നാണ് ഹനീഫ ജനിച്ചത്.

70 കളിലും 80 കളിലും വില്ലനായി വന്നു, തമിഴിലും മലയാളത്തിലും ഒട്ടേറെ സിനിമകളിൽ നിര സാന്നിധ്യമായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ചു.പിന്നീട് ഹാസ്യവും വഴങ്ങുമെന്ന് തെളിയിച്ചു. നിഷ്കളങ്ക ഹാസ്യം ആയിരുന്നു ഹനീഫയുടെ മുഖമുദ്ര. ആശാനേ എന്ന വിളിയും ഞാൻ തിരുവനന്തപുരത്തേക്കൊന്നു വിളിച്ചാലോ പിള്ളേച്ചാ എന്നാ ഡയലോഗും മലയാളികൾ മറക്കില്ല.സ്വഭാവ നടനായി സൂത്രധാരനിൽ വന്നതും ഹനീഫ എന്ന നടന്റെ അഭിനയ മികവിന്റെ ഉദാഹരണങ്ങളാണ്.

സലിം അഹമ്മദ് ഘോഷ് എന്ന കൊച്ചിന്‍ ഹനീഫ എഴുപതുകളുടെ തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്ത് കടന്നെത്തിയത്. 1979 ല്‍ അഷ്ടാവക്രന്‍ എന്ന ചിത്രത്തിലെ ഒരു ചെറിയ റോളില്‍ അഭിനയിച്ചായിരുന്നു ചലച്ചിത്ര അരങ്ങേറ്റം. ചെറുറോളുകളില്‍ തുടങ്ങി മാമാങ്കം, അന്വേഷണം, മൂര്‍ഖന്‍, രക്തം, ശക്തി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. വില്ലന്‍ വേഷങ്ങളിലാണ് തുടങ്ങിയതെങ്കിലും ഹാസ്യ വേഷങ്ങളിലൂടെയാണ് ഹനീഫ പേരെടുത്തത്. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.

2010 ഫെബ്രുവരി രണ്ടിന് ആയിരുന്നു കൊച്ചിന്‍ ഹനീഫ മലയാളത്തിന് കണ്ണീരിലാക്കി വിടപറഞ്ഞത്. അന്നും ഇന്നും കൊച്ചിന്‍ ഹനീഫയ്ക്കു പകരംവയ്ക്കാന്‍ മറ്റൊരാളില്ല.ഹനീഫയുടെ ഇല്ലാൻ വേഷങ്ങളിൽ നിന്ന് ഹാസ്യത്തിലേക്ക് വഴിതിരിച്ചു വിട്ടത് ലോഹിത ദാസ് ആയിരുന്നു. കിരീടം എന്ന ചിത്രത്തിലെ ധൈര്യവാനായി അഭിനയിക്കുന്ന ഹൈദ്രോസ് എന്ന കഥാപാത്രത്തിലൂടെ.ലോഹിത ദാസും ഹനീഫയും നല്ല ആത്മബന്ധവും ആയിരുന്നു. ലോഹിതദാസ് വിട്ടുപോയി ഒരുവർഷത്തിനുള്ളിൽ തന്നെ കൊച്ചിൻ ഹനീഫയും ഓർമ്മയായി.

shortlink

Related Articles

Post Your Comments


Back to top button