NEWS

“ഞാന്‍ സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നു” -ഷാരുഖ് ഖാന്‍

അടുത്തിടെ ഷാരൂഖ് ഖാന്റെ ഫേസ്ബുക്കും ട്വിറ്ററുമെല്ലാം വീഡിയോകള്‍ കൊണ്ട് നിറയുകയായിരുന്നു. ദിവസവും കാണുന്നതും നടക്കുന്നതും അറിയുന്നതുമായ എല്ലാറ്റിന്റേയും വീഡിയോകള്‍ ഷാരൂഖ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുക്കൊണ്ടിരുന്നു. എന്താണ് സംഭിവിച്ചുകൊണ്ടിരിക്കുന്നത് എന്നറിയാന്‍ ആരാധകര്‍ക്കും വലിയ ആകാംക്ഷയായിരുന്നു. സെലിബ്രിറ്റീസിനായി ഫേസ്ബുക്ക് അവതരിപ്പിച്ച മെന്‍ഷന്‍ എന്ന ആപ്ലിക്കേഷന്‍ ഷാരൂഖ് ഉപയോഗിച്ചതായിരുന്നു ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്തതിന് പിന്നിലെ രഹസ്യം. ഇങ്ങനെ ആരാധകരുമായി സംവദിക്കാനായി നിരന്തരം സോഷ്യല്‍ മീഡയകളില്‍ എത്തിയിരുന്ന ആളാണ് ഷാരൂഖ്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ഒട്ടും സജീവമല്ല. പോസ്റ്റ് ചെയ്തതിന് പിന്നാലെ വരുന്ന അശ്ലീല കമന്റുകളാണത്രേ ഇതിനുള്ള കാരണം. എന്തായാലും സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടു നിൽക്കാനാണ് താരത്തിന്റെ തീരുമാനം. മോശമായ കമന്റുകള്‍ തന്നെ നന്നായി വിഷമിപ്പിക്കുന്നുണ്ടെന്നും, അതിനാൽ തത്കാലം ഇവിടെ നിന്നും മാറി നിൽക്കാനാണ് ഉദ്ദ്യേശിക്കുന്നതെന്നും ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിൽ ഷാരൂഖ് തന്നെയാണ് വ്യക്തമാക്കിയത്. മനീഷ് ശര്‍മ്മ സംവിധാനം ചെയ്യുന്ന ‘ഫാനാ’ണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ഷാരൂഖ്‌ ഖാൻ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button