CinemaGeneralLatest NewsMollywoodNEWSWOODs

പഞ്ചവര്‍ണ്ണ തത്തയുടെ വിശേഷങ്ങളുമായി രമേശ്‌ പിഷാരടി (വീഡിയോ)

കോമഡി താരമായും അവതാരകനായും തിളങ്ങുന്ന രമേശ്‌ പിഷാരടി സംവിധായകനാകുന്നു. വിജയ ദശമി ദിനത്തില്‍ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് രമേശ്‌ പിഷാരടിയും സുഹൃത്ത് ധര്‍മ്മജനും. വീഡിയോ സന്ദേശത്തിലൂടെയാണ് ഇരുവരും പഞ്ചവര്‍ണ്ണ തത്തയുടെ വിശേഷങ്ങള്‍ പങ്കുവച്ചത്.

ചിത്രത്തില്‍ രണ്ടു നായകന്മാരാണ്. കുഞ്ചാക്കോ ബോബനും ജയറാമും നായകന്മാരായി എത്തുന്ന ചിത്രത്തില്‍ അനുശ്രീ നായികയാവുന്നു. സലിം കുമാര്‍ അടക്കം പ്രമുഖ താരങ്ങള്‍ എത്തുന്ന ചിത്രത്തില്‍ തത്തകളുംകഥാപാത്രമാകുന്നു.

സപ്തതരംഗ് അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം മണിയന്‍പിള്ള രാജുവാണ് .

 

shortlink

Related Articles

Post Your Comments


Back to top button