CinemaMollywoodNEWS

ഓണക്കാലത്തിനൊപ്പം തിയേറ്ററുകളില്‍ വില്ലന്‍റെ സാന്നിധ്യവും

ഓണത്തിനു മുന്‍പേ ‘വില്ലന്‍’ എന്ന മോഹന്‍ലാല്‍ ചിത്രം തിയേറ്ററിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ് ആരാധകര്‍. പക്ഷെ സിനിമ ഓണ റിലീസായി തിയേറ്ററില്‍ എത്തില്ലെന്ന് അറിഞ്ഞ ആരാധകര്‍ തീര്‍ത്തും നിരശയിലായിരുന്നു. ലാല്‍ ജോസ് ചിത്രം ‘വെളിപാടിന്റെ പുസ്തകം’ ഓണത്തിന് റിലീസ് ചെയ്യാനിരിക്കുന്ന അവസരത്തില്‍ വില്ലന്‍റെ ട്രെയിലര്‍ സ്ക്രീനില്‍ അവതരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. വെളിപാടിന്റെ പുസ്തകത്തിനൊപ്പം വില്ലന്റെ ട്രെയിലറും ഓണക്കാലത്ത് എത്തുന്നതോടെ ആരാധകരും ഇരട്ടി സന്തോഷത്തിലാണ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ സംഘട്ടന വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് പീറ്റര്‍ ഹെയ്നാണ്. മാത്യൂ മാഞ്ഞൂരാന്‍ എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിക്കുന്നത്. വിശാല്‍, ഹാന്‍സിക, തുടങ്ങിയ കോളിവുഡ് താരങ്ങളും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായി രംഗത്ത് വരുന്നുണ്ട്. മ ഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക.

shortlink

Related Articles

Post Your Comments


Back to top button