CinemaMollywoodNEWS

“മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആട് തോമ”, ഞാന്‍ ലാലിനോട് വിശദീകരിച്ചത് ഇത്രമാത്രം. ഒരു ചിരിയായിരുന്നു ലാലിന്‍റെ മറുപടി; ഭദ്രന്‍

സ്ഫടികത്തിലെ ആട് തോമ മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ്. ആരാധകര്‍ ആഘോഷമാക്കിയ ആട് തോമയെക്കുറിച്ച് ചിത്രത്തിന്‍റെ സംവിധായകന്‍ ഭദ്രന്‍ പറയുന്നതിങ്ങനെ

”ഞാനൊരിക്കലും ലാലിനോട് സ്ഫടികത്തിന്റെ കഥ പറഞ്ഞിരുന്നില്ല. ലാലിനോട് ഞാന്‍ പറഞ്ഞു മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആട് തോമ, അടിച്ചാല്‍ തുണി പറിക്കുന്ന ആട് തോമ. റെയ്ബാന്‍ ഗ്ലാസ് വയ്ക്കുന്ന ആട് തോമ. നിഷ്‌കളങ്കമായ ചിരിയായിരുന്നു ഉത്തരം. ചിരി കഴിഞ്ഞ് ഞങ്ങള്‍ ഷൂട്ട് തുടങ്ങുമ്പോള്‍ ചിത്രീകരിക്കുന്ന ദിവസം സ്‌ക്രിപ്ട് അറിയുന്നതല്ലാതെ അദ്ദേഹം കഥ അറിഞ്ഞിരുന്നില്ല.”-ഭദ്രന്‍

shortlink

Related Articles

Post Your Comments


Back to top button