GeneralNEWS

അവരുടെ രാവുകള്‍ വരുന്നു; നായിക ഹണി റോസ്

കേരളത്തിലെ യുവാക്കളുടെ നെഞ്ചിടിപ്പ് കൂട്ടിയ ചിത്രമായിരുന്നു 1978 ല്‍ ഐവി ശശി സംവിധാനം ചെയ്ത്, സീമ അഭിനയിച്ച അവളുടെ രാവുകള്‍ എന്ന ചിത്രം. ഈ പേരിന് സമാനമായൊരു ചിത്രം വരുന്നു മലയാളത്തില്‍, “അവരുടെ രാവുകള്‍”!! എന്നാല്‍ പേരിലെ സാമ്യമല്ലാതെ മറ്റൊരു ബന്ധവും അവളുടെ രാവുകള്‍ക്കും അവരുടെ രാവുകള്‍ക്കും തമ്മിലില്ല. ഫിലിപ്‌സ് ആന്റ് ദി മങ്കിപെന്നിലൂടെ ശ്രദ്ധേയനായ ഷനില്‍ മുഹമ്മദാണ് അവരുടെ രാവുകള്‍ എന്ന പേരില്‍ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ഹണി റോസ് ചിത്രത്തില്‍ നായികയായെത്തുന്നു. ഒരു സുപ്പൂരിയര്‍ ഓഫീസറുടെ വേഷത്തിലാണ് ഹണി എത്തുന്നത്. “മൈ ബോസില്‍” മംമ്ത മോഹന്‍ദാസ് ചെയ്ത കഥാപാത്രവുമായി സാമ്യമുണ്ടെന്ന് സംവിധായകന്‍ പറയുന്നു. ആസിഫ് അലിയും ഉണ്ണി മുകുന്ദനുമാണ് ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്. മുന്‍പ് “മല്ലു സിംഗ്” എന്ന ചിത്രത്തിന് വേണ്ടി ഇരുവരും ഒന്നിച്ചിരുന്നു. പിന്നീട് “ഐ ലവ് മി” എന്ന ചിത്രത്തിന് വേണ്ടിയും ഒന്നിച്ചു.

shortlink

Related Articles

Post Your Comments


Back to top button