CinemaGeneralInternationalKeralaLatest NewsMollywoodNEWSWOODs

ദുബായിലെ ആദ്യ ഡിജിറ്റൽ ​ഗോൾഡൻ വിസ കരസ്ഥമാക്കി മലയാളികളുടെ പ്രിയതാരം നടി ഹണി റോസ്

വ്യക്തികളുടെ ഡിജിറ്റൽ രേഖകളെല്ലാം ഒരൊറ്റ ബിസിനസ് വാലറ്റിൽ ലഭ്യമാണ്

 

നടി ഹണി റോസിന് ദുബായിലെ ആദ്യത്തെ ഡിജിറ്റൽ ഗോൾഡൻ വിസ ലഭിച്ചു. ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി, സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് താരം വിസ സ്വീകരിച്ചത്. 10 വർഷത്തേക്കാണ് കാലാവധി. എമിറേറ്റ്‌സ് ഐഡി, റസിഡൻസ് വിസ, പാസ്‌പോർട്ട് എന്നിവയുൾപ്പെടെയുള്ള വ്യക്തികളുടെ ഡിജിറ്റൽ രേഖകളെല്ലാം ഒരൊറ്റ ബിസിനസ് വാലറ്റിൽ ലഭ്യമാണ് എന്നതാണ് പ്രത്യേകത.

ഇന്ത്യൻ സിനിമാ താരങ്ങൾക്ക് ഏറ്റവും കൂടുതൽ ഗോൾഡൻ വിസ അനുവദിച്ചത് ദുബായിലെ ഇസിഎച്ച് ഡിജിറ്റൽ എന്ന സ്ഥാപനമാണ്. പാസ്‌പോർട്ടിൽ നേരത്തെ പ്രിന്റ് ചെയ്തിരുന്ന വിസ പൂർണമായും റദ്ദാക്കി ദുബായ് സർക്കാർ പുതിയ ഡിജിറ്റൽ ബിസിനസ് വാലറ്റിൽ ഗോൾഡൻ വിസ പുറത്തിറക്കിയിരിക്കുന്നത്.

യുഎഇയുടെ സാമ്പത്തിക സാമൂഹിക വികസനത്തിന് മികച്ച സംഭാവനകൾ നൽകിയ വിദേശികൾക്കാണ് ഗോൾഡൻ വിസ നൽകുന്നത്. യുഎഇയിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയാണ് പ്രധാന ലക്ഷ്യം. അഞ്ച് വർഷവും 10 വർഷവുമാണ് കാലാവധി. ഗോൾഡൻ വിസ ഉടമയുടെ കുടുംബാംഗങ്ങൾക്കും ബിസിനസ് പങ്കാളികൾക്കും ഇതേ വിസ ലഭിക്കും.

shortlink

Related Articles

Post Your Comments


Back to top button