CinemaLatest News

അയർലന്റിലെ ​ഗതാ​ഗതമന്ത്രിക്കൊപ്പം സെൽഫിയെടുത്തപ്പോൾ ചിരിയും ഭയവും ഒരുപോലെ വന്നു; ഹണിറോസ്

സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരം ലഭിച്ച ഹണി റോസിന്റെ ചിത്രങ്ങളായിരുന്നു അത്

സോഷ്യൽ മീഡിയയിലടക്കം സജീവസാന്നിധ്യമാണ് നടി ഹണി റോസ്. കേരളത്തിലെ ഉദ്ഘാടന ചടങ്ങുകൾക്ക് നിറസാന്നിധ്യമായ താരം കൂടിയാണ് മലയാളികളുടെ പ്രിയ നടി ഹണിറോസ്.

താരത്തിന്റെ ഉദ്ഘാടന ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. കുറച്ചുനാൾ മുൻപ് ഹണി റോസ് അയർലണ്ടിൽ ഒരു ഉദ്ഘാടന ചടങ്ങിന് പോയിരുന്നു. അവിടെ അയർലന്റിലെ ​ഗതാ​ഗത മന്ത്രിക്കൊപ്പമുള്ള സെൽഫികൾ വൈറലായി മാറിയിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരം ലഭിച്ച ഹണി റോസിന്റെ ചിത്രങ്ങളായിരുന്നു അത്.

അയർലണ്ടിലെ എൻജിഒ ആയ മൈൻഡ് എന്ന സംഘടനയുടെ സേവനപ്രവർത്തനങ്ങൾ കൂടി മുന്നിൽ കണ്ടായിരുന്നു അന്ന് വിപുലമായ പരിപാടി സംഘടിപ്പിച്ചത്. അവിടെയുള്ള ഒരുപാട് മലയാളികളൊക്കെ ഒരുമിച്ച പരിപാടി കൂടിയായിരുന്നു അതെന്നും ഹണി റോസ്. ഇന്ത്യൻ ഫെസ്റ്റ് എന്ന രീതിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ​ഗസ്റ്റായാണ് താൻ പോയതെന്നും ഹണി വ്യക്തമാക്കി. അയർലന്റിലെ മന്ത്രിമാരും മേയറുമൊക്കെ പരിപാടിയിൽ പങ്കെടുത്തിരുന്നു. അപ്പോഴാണ് ​ഗതാ​ഗത മന്ത്രി ജാക്ക് സെൽഫിയെടുത്തത്. അത് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. അതിന് താഴെ വന്ന കമന്റുകൾ കണ്ട് ഞെട്ടിപ്പോയി, ​ഗൂ​ഗിൾ ട്രാൻസ്ലേറ്റ് ചെയ്ത് ആരെങ്കിലും വായിച്ചാൽ എന്താകുമെന്നോർത്ത് നല്ല ആശങ്കയും ഭയവും തോന്നിയിരുന്നെന്നും ഹണി.

shortlink

Related Articles

Post Your Comments


Back to top button