Latest NewsNewsIndia

പൊള്ളുന്ന ചൂടില്‍ നിന്ന് രക്ഷ നേടാന്‍ വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ കയറിയ നായക്കുട്ടി വൈറലാകുന്നു

ചുട്ടുപൊള്ളുന്ന ചൂട് മനുഷ്യരെ മാത്രമല്ല ബാധിക്കുന്നത്. നമ്മള്‍ ഓമനിച്ച് വളര്‍ത്തുന്ന മൃഗങ്ങളേയും ബാധിക്കും. ഒന്ന് നിരീക്ഷിച്ചാല്‍ അത് മനസിലാകുകയും ചെയ്യും. മരച്ചോട്ടിലും വാഹനങ്ങള്‍ക്ക് ചുവട്ടിലും കട്ടിലിനടിയിലും ഒക്കെ തണുപ്പ് തേടി ഓടുന്ന നായ്ക്കളും പൂച്ചകളുമൊക്കെ പലരുടെയും വീടുകളിലുണ്ടാവും.

Read Also: നീറ്റ് യുജി ഇന്ന്: കേരളത്തിൽ പരീക്ഷയെഴുതുന്നത് 1.44 ലക്ഷം വിദ്യാർത്ഥികൾ

എന്നാല്‍ ചൂട് സഹിക്ക വയ്യാതെ വീട്ടിലെ ഫ്രിഡ്ജിനുള്ള കയറി ഇരുന്ന നായ്ക്കുട്ടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫ്രിഡിജില്‍ കയറിയിരുന്ന ഹസ്‌കി ഇനത്തില്‍പ്പെട്ട നായയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറായിരിക്കുകയാണ്.

ഫ്രിഡ്ജിലെ ഒരു റാക്കില്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്ന നായയെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ കാണാനാകുന്നത്. വീട്ടമ്മ നായയോട് പുറത്ത് വരാന്‍ പറയുന്നുണ്ടെങ്കിലും കൂട്ടാക്കാതെ ഫ്രിഡ്ജില്‍ തന്നെ കിടക്കുന്നതും വീഡിയോയില്‍ കാണാം. സ്‌നേഹത്തോടെ പലതവണ പുറത്തേക്ക് വരാന്‍ പറയുന്നതും നായയെ വീട്ടമ്മ പിടിച്ച് പുറത്തേക്ക് എടുക്കാന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍ ഹസ്‌കി ഇതൊന്നും ഗൌനിച്ചില്ല. ഒടുവില്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് നായ ഫ്രിഡ്ജില്‍ നിന്നും പുറത്ത് വരുന്നത്.

ഫ്രിഡ്ജില്‍ നിന്നുമിറങ്ങിയ നായക്ക് പിന്നീട് ഐസ്‌ക്രീം നല്‍കുന്നതും വീഡിയോയില്‍ കാണാം. 1.6 മില്യണ്‍ വ്യൂസ് ആണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. ഇതൊരു തമാശ വിഡിയോ അല്ലെന്നും ഇപ്പോഴത്തെ ചൂടില്‍ ഹസ്‌കികള്‍ക്ക് നാട്ടില്‍ ജീവിക്കാന്‍ കഴിയില്ലെന്നുമാണ് വീഡിയോക്ക് താഴെ ചിലരുടെ കമന്റുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button