KeralaLatest NewsNews

മോഡല്‍ അല്‍ക്ക ബോണിയടക്കം ആറംഗ ലഹരി സംഘം കൊച്ചിയില്‍ അറസ്റ്റില്‍, പിടിയിലായവരില്‍ പാലക്കാട്-തൃശൂര്‍ സ്വദേശികളും

എറണാകുളം: മോഡല്‍ അടക്കം ആറംഗ ലഹരി സംഘം പൊലീസ് പിടിയില്‍. എളമക്കരയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തുന്നതിനിടയിലാണ് ഇവര്‍ അറസ്റ്റിലായത്. ഇവരില്‍ നിന്നും കൊക്കെയ്ന്‍, എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്ത്.

Read Also: സ്വാതി മാലിവാളിന്റെ കണ്ണിന് താഴെയും കവിളിലും ചതവുകള്‍: മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്

വാരാപ്പുഴ സ്വദേശിയും മോഡലുമായ അല്‍ക്കാ ബോണിയടക്കം ആറുപേരാണ് പൊലീസ് പിടിലായി. പാലക്കാട്, തൃശൂര്‍ സ്വദേശികളാണ് മറ്റ് പ്രതികള്‍. ഇവരും മോഡലിംഗിന്റെ ഭാഗമായാണ് കൊച്ചിയിലെത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എളമക്കരയിലെ ലോഡ്ജിലെത്തി പൊലീസ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.

പുസ്തകത്തിലെ വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. എവിടെ നിന്നാണ് ലഹരി വസ്തുക്കള്‍ ലഭിക്കുന്നതെന്ന് ഉള്‍പ്പെടെയുളള വിവരങ്ങള്‍ ഇതില്‍ നിന്നും വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button