KeralaLatest NewsNews

അൻവറിൻ്റെ തരംതാണ പ്രസ്താവന ന്യായീകരിച്ച മുഖ്യമന്ത്രി വില കുറഞ്ഞ മാനസിക നിലവാരത്തിലേക്ക് താഴ്ന്നു : രമേശ് ചെന്നിത്തല

സി.പി.എം ഇപ്പോള്‍ അധിക്ഷേപിക്കുന്നതും തോന്ന്യാസ പരാമർശങ്ങള്‍ നടത്തുന്നതുമെല്ലാം ബി.ജെ.പിക്കെതിരെയല്ല

തിരുവനന്തപുരം: ബി.ജെ.പി യജമാനന്മാരെ സുഖിപ്പിക്കാൻ എന്തും പറയാമെന്ന അവസ്ഥയിലേക്ക് സി.പി.എം നേതൃത്വം തരംതാണിരിക്കുന്നുവെന്നും രാഹുല്‍ഗാന്ധിയെക്കുറിച്ച്‌ സമനില തെറ്റിയ പരാമർശം നടത്തിയ പി.വി.അൻവറിനെ ന്യായീകരിച്ച മുഖ്യമന്ത്രി വില കുറഞ്ഞ മാനസിക നിലവാരത്തിലേക്ക് താഴ്ന്നെന്നും രമേശ് ചെന്നിത്തലയുടെ വിമർശനം.

read also: ഏപ്രില്‍ 26 ന് സംസ്ഥാനത്ത് പൊതു അവധി

സി.പി.എം ഇപ്പോള്‍ അധിക്ഷേപിക്കുന്നതും തോന്ന്യാസ പരാമർശങ്ങള്‍ നടത്തുന്നതുമെല്ലാം ബി.ജെ.പിക്കെതിരെയല്ല, രാഹുല്‍ ഗാന്ധിക്കെതിരെയാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. ‘പിണറായി വിജയനും സി.പി.എം നേതാക്കളും നരേന്ദ്രമോദിക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ല. പകരം മോശമായ തരത്തില്‍ രാഹുല്‍ഗാന്ധിയെ കടന്നാക്രമിക്കുകയാണ്. മോദി ഇത്തവണ താഴെ വീഴുമെന്ന് വ്യക്തമായതോടെ പിണറായിക്കും സി.പി.എമ്മിനും സമനില തെറ്റിയിരിക്കുകയാണെന്നും അതാണ് അവരുടെ പ്രതികരണങ്ങളില്‍ കാണുന്നതെന്നും’ രമേശ് ചെന്നിത്തല ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button