KeralaLatest NewsNews

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്ര ആരുടെ ചെലവില്‍, ഗോവിന്ദന് അത് അറിയുമോ? ചോദ്യം ഉന്നയിച്ച് പ്രകാശ് ജാവദേക്കര്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ ആരുടെ ചെലവിലാണ് വിദേശത്ത് പോയതെന്ന് വെളിപ്പെടുത്തണമെന്ന് പ്രകാശ് ജാവദേക്കര്‍. എവിടെയാണ് പോകുന്നത് ആരൊക്കെയാണ് കാണുന്നതെന്നതെല്ലാം രഹസ്യമാണ്. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ എങ്ങോട്ടാണ് പോയതെന്ന് എംവി ഗോവിന്ദന് അറിയാമോ എന്നും പ്രകാശ് ജാവദേക്കര്‍ ചോദിച്ചു.

Read Also:താപനില ഉയരുന്നു: മഴ പെയ്യാന്‍ തൃശൂര്‍ വടക്കുംനാഥനില്‍ പ്രത്യേക പൂജ

അതേസമയം, മോദിയുടെ ഗ്യാരണ്ടിക്ക് ജനങ്ങള്‍ കൂട്ടത്തോടെ വോട്ട് ചെയ്തുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനും പറഞ്ഞു.നല്ല നിലയിലുള്ള വിജയം ഇത്തവണ കേരളത്തിലുണ്ടാകും. കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും. 20 സീറ്റ് എന്ന കണക്ക് തെറ്റും. കോണ്‍ഗ്രസിലെ പല പ്രമുഖരും കാലിടറി വീഴും. ശശി തരൂര്‍ തോറ്റു തുന്നം പാടും. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ വിജയം 100% ഉറപ്പാണ്. തിരുവനന്തപുരത്ത് ചേര്‍ന്ന നേതൃയോഗത്തിനു ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button