KeralaLatest NewsNews

മനുഷ്യത്വം മരവിച്ച വിഷ്ണുപ്രിയ കൊലക്കേസില്‍ ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍: മനുഷ്യത്വം മരവിച്ച വിഷ്ണുപ്രിയ കൊലക്കേസില്‍ ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. ശിക്ഷാ ഇന്ന് ഉച്ചയ്ക്ക് ശേഷം വിധിക്കും. തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ആണ് വിധി പറയുക. പ്രണയ പകയെ തുടര്‍ന്നാണ് പാനൂര്‍ സ്വദേശി 23-കാരി വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്.

Read Also : അരളിപ്പൂവ് ക്ഷേത്രങ്ങളില്‍ പൂജക്ക് മാത്രം ഉപയോഗിക്കും,ക്ഷേത്രങ്ങളില്‍ അരളിപ്പൂവിന് വിലക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

2022 ഒക്ടോബര്‍ 22-നായിരുന്നു നാടിനെ ഞെട്ടിച്ച കൊടും ക്രൂരത. പൊന്നാനി സ്വദേശിയായ സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയിലാണ് കിടപ്പുമുറിയില്‍ അതിക്രമിച്ച് കയറിയ ശ്യാംജിത്ത് വിഷ്ണുപ്രിയയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തിന് കുത്തി കൊലപ്പെടുത്തിയത്. സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത 13 സെക്കന്‍ഡ് വീഡിയോയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്.

മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച് ആസൂത്രണം ചെയ്താണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയതെന്ന വാദവും തലശേരി കോടതി ശരിവച്ചു. സാക്ഷികളില്ലാത്ത കേസ് സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുടെയും ബലത്തിലാണ് അന്വേഷണം പുരോഗമിച്ചത്. വിഷ്ണുപ്രിയയും പ്രതിയും തമ്മില്‍ നേരത്തേ സംസാരിച്ചതിന്റെ ഫോണ്‍രേഖകളും തെളിവായി കോടതിയില്‍ ഹാജരാക്കി. കൂത്തുപറമ്പിലെ കടയില്‍ നിന്ന് ശ്യാംജിത്ത് ചുറ്റികയും കയ്യുറയും വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button