ഹാപ്പി വെഡിംഗ് കണ്ടിറങ്ങിയപ്പോൾ തിരുവനന്തപുരം സ്വദേശിയായ അശ്വനി സുശീലനു ഒരു ആഗ്രഹം തോന്നി. ചിത്രത്തിൽ സൈജു കുറുപ്പ് ഒരു പൂക്കളം ഷർട്ട് ഇടുന്നുണ്ട്. അതാണ് അശ്വനിയെ ആകർഷിച്ചത്. സിനിമ കഴിഞ്ഞിറങ്ങുമ്പോഴും ആ ഷർട്ട് എങ്ങനെയെങ്കിലും കിട്ടണം എന്നൊരു വാശിയായി. എകദേശമൊക്കെ അത് പോലുള്ളത് കിട്ടുമായിരിയ്ക്കും പക്ഷേ അത് തന്നെ കിട്ടിയാൽ സൂപ്പറായിരിക്കുമെന്ന് അശ്വനിയും വിചാരിച്ചു.
ഫേസ്ബുക്കിലൂടെ സാക്ഷാൽ സൈജുവിനോട് തന്നെ ഇക്കാര്യം അവതരിപ്പിച്ചു. തിരക്കിയപ്പോ ഷർട്ട് സൈജുവിന്റെ സ്വന്തം തന്നെ. വീട്ടില്‍ അമ്മയോട് ചോദിച്ച് അത് ആർക്കും കൊടുത്തില്ലെങ്കിൽ ഷർട്ട് അശ്വനിക്ക് സ്വന്തമെന്ന് സൈജു ഫേസ്ബുക്കിലൂടെ അറിയിച്ചു.
വെറുതെ പറഞ്ഞതായിരിക്കുമെന്ന് വിചാരിച്ചിരുന്ന അശ്വനിയെ ഞെട്ടിച്ച് കൊണ്ട് സൈജു ഒരു ദിവസം നേരിട്ട് വിളിച്ച് ഷർട്ട് കയ്യിൽ കൊടുത്തു. ഇപ്പോള്‍ സൈജു കുറുപ്പിന്റെ പൂക്കള ഷർട്ട് അശ്വനിക്ക് സ്വന്തം.
Post Your Comments