അറുപത്തിമൂന്നാമത് ഫിലിംഫെയർ അവാർഡ് നിശയിലാണ് സംഭവം. ചടങ്ങിനിടെ മമ്മൂട്ടിയും നയൻതാരയും സൗഹൃദം പുതുക്കിയത് എല്ലാവരെയും ചിരിപ്പിച്ചു. ചടങ്ങ് ആരംഭിച്ച ശേഷമാണ് നയൻസ് എത്തിയത്.
സദസ്സിൽ മുൻനിരയിലിരുന്ന മമ്മൂട്ടിയെ കണ്ടതും ഒരു ഹസ്തദാനത്തിനായി കൈ നീട്ടി. എന്നാൽ മമ്മൂട്ടിയാകട്ടെ ആദ്യം മൈന്‍ഡ് ചെയ്തില്ല. കൈകൊടുക്കാതെ കൈകൂപ്പുകയാണുണ്ടായത്. നയന്‍താര ചമ്മി അവിടത്തന്നെ നിന്നു.
നയൻതാരയുടെ ചമ്മൽ കണ്ട മമ്മൂട്ടി ചിരിച്ചുകൊണ്ട് പെട്ടന്ന് തന്നെ കൈകൊടുത്തു. മമ്മൂട്ടിയുടെ ഈ രസകരമായ പെരുമാറ്റം കാണികൾക്കും സഹതാരങ്ങൾക്കും തമാശയായി. തസ്കരവീരന്, രാപ്പകല്‍, ഭാസ്ക്കര്‍ ദ റാസ്ക്കല്‍, പുതിയ നിയമം എന്നീ ചിത്രങ്ങളില്‍ നയന്‍താരയും മമ്മൂട്ടിയും ഒരുമിച്ചഭിനയിചിട്ടുണ്ട്.
https://youtu.be/Ev6BL6-HRkw
Post Your Comments