മേരേ പതി കി പത്നീ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടി അലീസ ഖാന് ഇപ്പോള്‍ ജീവിക്കുന്നത് ഡല്‍ഹി തെരുവുകളില്‍. കാമുകനു നല്കിയ എം എം എസ് ക്ലിപ്പുകള്‍ പുറത്തായതോടെയാണ് താരത്തെ അമ്മയും സഹോദരനും വീട്ടില്‍ നിന്നു പുറത്താക്കിയത്. എന്നാല്‍ എംഎംഎസ് ക്ലിപ്പുകള്‍ കൊടുത്ത കാമുകന്റെ പൂര്‍ണ്ണമായാ പേരൊ വിലാസമോ താരത്തിനറിയില്ല. രാജകുടുംബത്തില്‍ ജനിച്ച അലീസ ഇന്ന് ജീവിക്കാനായി അമ്പലങ്ങളും വൃദ്ധസദനങ്ങളും കയറി ഇറങ്ങുകയാണ്. ധരിച്ചിരുന്ന വസ്ത്രവും മോതിരവും ചെയ്നും ഫോണും ജീവിക്കാനായി വിറ്റതായി നടി പറഞ്ഞു. ആളുകള്‍ തന്നെ പണത്തിനായി കൂടെ കിടക്കാന്‍ ക്ഷണിക്കുന്നു എന്നും താരം പ്രതികരിച്ചു. ഓഗസ്റ്റില്‍ പുറത്തിറങ്ങാനിരിക്കുന്ന ഐന എന്ന ചിത്രത്തില്‍ ഇമ്രാന് ഹാഷ്മിയുടെ നായികയാണ് അലീസ.
Post Your Comments