GeneralNEWS

തന്‍റെ ആരാധനാപാത്രത്തെ നേരില്‍ക്കണ്ട സന്തോഷത്തില്‍ മതിമറന്ന് “ജിംസി” എന്ന ഇടുക്കിക്കാരി മിടുക്കി

ജീവിതത്തില്‍ സ്വപ്നസാഫല്യം കൈവന്നതിന്‍റെ സന്തോഷത്തില്‍ മതിമറന്നിരിക്കുകയാണ് “മഹേഷിന്‍റെ പ്രതികാരം”-ത്തിലൂടെ നമ്മുടെയൊക്കെ പ്രിയങ്കരിയായി മാറിയ ജിംസിയെ അവതരിപ്പിച്ച അപര്‍ണ ബാലമുരളി. താന്‍ ഏറ്റവും അധികം ആരാധിക്കുന്ന ലാലേട്ടനെ നേരില്‍ക്കണ്ട് പരിചയപ്പെടണം എന്ന ആഗ്രഹമാണ് അപര്‍ണ സഫലമാക്കിയത്. ലാലേട്ടന്‍റെ പിറന്നാള്‍ ദിനമായ മെയ് 21-ന് അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് സ്വന്തം ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റിലും അപര്‍ണ ഈ ആഗ്രഹം സൂചിപ്പിച്ചിരുന്നു.

അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി അപര്‍ണയെ തേടി മോഹന്‍ലാലിന്‍റെ കോള്‍ വന്നത്. ‘മഹേഷിന്‍റെ പ്രതികാര’ത്തിലെ അപര്‍ണയുടെ അഭിനയത്തെ മോഹന്‍ലാല്‍ അഭിനന്ദിക്കുകയും ചെയ്തു.

“ജിംസിയെ അവതരിപ്പിച്ചതില്‍ സൂക്ഷ്മതയും ഒഴുക്കും ഉണ്ടായിരുന്നു” എന്നു പറഞ്ഞാണ് മോഹന്‍ലാല്‍ അപര്‍ണയെ അഭിനന്ദിച്ചത്. ലാലേട്ടന്‍റെ അഭിനന്ദനം കേട്ടപ്പോഴുണ്ടായ ആവേശത്തില്‍ അദ്ദേഹത്തെ നേരില്‍ കാണാനുള്ള ആഗ്രഹം അപര്‍ണ പ്രകടിപ്പിക്കുകയായിരുന്നു.

13321828_1735302920091977_7149344940975558132_n

ഇതറിഞ്ഞ മോഹന്‍ലാല്‍ താന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന “ഒപ്പം” എന്ന ചിത്രത്തിന്‍റെ കൊച്ചിയിലെ സെറ്റിലേക്ക് അപര്‍ണയെ ക്ഷണിച്ചു. ഇതനുസരിച്ച് ഒരുദിവസം “ഒപ്പ”ത്തിന്‍റെ സെറ്റിലെത്തി മോഹന്‍ലാലിനെ അപര്‍ണ നേരില്‍ക്കണ്ടു.

“അപ്പോള്‍ എനിക്കുണ്ടായ സന്തോഷത്തിന് വാക്കുകളില്ല” എന്നാണ് അപര്‍ണ പറയുന്നത്.

ജൂഡ് ആന്‍റണി ജോസഫിന്‍റെ “ഒരു മുത്തശ്ശി ഗദ”യില്‍ അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ് അപര്‍ണ. അനൂപ് മേനോനും മുരളി ഗോപിയും പ്രധാന വേഷങ്ങളിലെത്തുന്ന സൂരജ് ടോമിന്‍റെ “പാ.വ”യില്‍ ഒരു ഗാനവും അപര്‍ണ പാടിയിട്ടുണ്ട്. വിജയ് യേശുദാസാണ് ഈ മെലഡിയില്‍ അപര്‍ണയോടൊപ്പം പാടിയിരിക്കുന്നത്. വിജയ് യേശുദാസിനൊപ്പം അപര്‍ണ ആലപിക്കുന്ന രണ്ടാമത്തെ ഗാനമാണിത്. ‘മഹേഷിന്റെ പ്രതികാര’ത്തിലെ ‘മൗനങ്ങള്‍..’ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ആദ്യത്തേത്.

shortlink

Related Articles

Post Your Comments


Back to top button