ഉഡ്താ പഞ്ചാബ് എന്ന അനുരാഗ് കശ്യപ്-അഭിഷേക് ചൗബെ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചതില്‍ പ്രതിഷേധിച്ച് സംവിധായകന് രാജമൗലി രംഗത്ത്. രാജ്യം എന്ത് കാണണമെന്ന് കുറച്ചുപേര്‍ക്ക് മാത്രം തീരുമാനിക്കാനാവില്ലെന്ന് രാജമൗലി പറഞ്ഞു.
‘ഞാനൊരു സംവിധായകനാണ്. അതിനാല്‍ ഉഡ്താ പഞ്ചാബിന്റെ അണിയറ പ്രവര്‍ത്തകരുടെ മനസ്സ് എനിക്ക് വായിക്കാനാകും. അവര്‍ക്കൊപ്പമാണ് ഞാന്‍. രാജ്യത്തിന് എന്താണ് നല്ലത്/ചീത്ത എന്നത് എങ്ങനെ പത്ത് പേര്‍ക്ക് തീരുമാനിക്കാനാകും’- രാജമൗലി ചോദിക്കുന്നു.
പഞ്ചാബിനെ ഒരു അശനിപാതംപോലെ ഗ്രസിച്ചിരിക്കുന്ന മയക്കുമരുന്ന് മാഫിയയുടേയും, പഞ്ചാബി യുവാക്കളുടെ മയക്കുമരുന്ന് ഉപയോഗത്തിന്റേയും കഥ പറയുന്ന ചിത്രമാണ് ഉഡ്താ പഞ്ചാബ്. ഷാഹിദ് കപൂര്‍, ആലിയാ ഭട്ട്, കരീന കപൂര്‍ ഖാന്, ദല്‍ജിത്ത് ദോസന്ജി എന്നിവരാണ് ചിത്രത്തില്‍ മുഖ്യവേഷത്തില്‍. ജൂണ്‍ 17-നാണ് ഉഡ്താ പഞ്ചാബിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
Post Your Comments