GeneralNEWS

സ്വകാര്യ ദൃശ്യങ്ങള്‍ യു ട്യൂബില്‍; പ്രമുഖ നടിയെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു

താരം ഇപ്പോള്‍  ജീവിക്കുന്നത് തെരുവില്‍

മുംബൈ● സ്വകാര്യ ദൃശ്യങ്ങള്‍ കാമുകന്‍ യൂട്യൂബില്‍ പോസ്റ്റ്‌ ചെയ്തതിനെച്ചൊല്ലിയുണ്ടായ വഴക്കിനെത്തുടര്‍ന്ന് ബോളിവുഡ് നടിയെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. ഗാസിയാബാദ് സ്വദേശിനിയായ നടി അലിസ ഖാനെയാണ് വീട്ടുകാര്‍ ഇറക്കിവിട്ടത്. വീട്ടുകാര്‍ പുറത്താക്കിയതിനെ തുടര്‍ന്ന് സുഹൃത്തുക്കളുടെ വീടുകളിലും അമ്പലങ്ങളിലുമായൊക്കെയാണ് അലിസ അന്തിയുറങ്ങുന്നത്.

അമ്മയും സഹോദരനും ചേര്‍ന്നാണ് തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയതെന്ന് അലിസ പറയുന്നു. മുന്‍ കാമുകന്‍ തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യുബില്‍ അപ്‌ലോഡ്‌ ചെയ്തിരുന്നു. മുംബൈ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഈ ദൃശ്യങ്ങള്‍ പിന്നീട് നീക്കം ചെയ്തത്. ഇതുസംബന്ധിച്ച് അമ്മയുമായും സഹോദരനുമായുണ്ടായ തര്‍ക്കമാണ് തന്നെ വഴിയാധാരമാക്കിയാതെന്നും അലിസ പറയുന്നു.

മൈ ഹസ്ബന്‍ഡ്‌സ് വൈഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അലിസ ഇമ്രാന്‍ ഹാഷ്മിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഐന എന്ന ചിത്രത്തില്‍ നായികായാണ്.

shortlink

Related Articles

Post Your Comments


Back to top button