Uncategorized

നടന്‍ സൂര്യ തല്ലി എന്ന് വിദ്യാര്‍ത്ഥികളുടെ പരാതി

ചെന്നൈ: കാരണമില്ലാതെ തങ്ങളെ നടന്‍ സൂര്യ റോഡില്‍വെച്ച് തല്ലിയെന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. പ്രേംകുമാറും ലെനിനുമാണ് സൂര്യക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ചെന്നൈ ഫുട്‌ബോള്‍ അസോസിയേഷനിലെ ഒരു പ്രമുഖ ടീമിലെ അംഗമായ പ്രേംകുമാര്‍ സുഹൃത്ത് ലെനിന്‍ മാനുവലിനൊപ്പം അഡയാറില്‍ ഒരു മല്‍സരത്തിനായി പോവുകയായിരുന്നു. ഈ സമയത്ത് എതിരെ വന്ന ഒരു കാര്‍ പെട്ടന്ന് ബ്രേക്കിടാന്‍ ശ്രമിക്കുകയും ചെറുപ്പക്കാര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിലേക്ക് ഇടിക്കുകയുമായിരുന്നു. ഒരു സ്ത്രീയായിരുന്നു കാറോടിച്ചിരുന്നത്. അപകടത്തെത്തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കിച്ചുകൊണ്ട് നില്‍ക്കുമ്പോഴാണ് ആ വഴി സൂര്യ വന്നത്. സംഭവം അന്വേഷിക്കാതെ തന്റെ കരണത്തടിക്കുകയും അദ്ദേഹത്തിന്റെ രണ്ട് ബോഡി ഗാര്‍ഡിനെ അവിടെ നിര്‍ത്തി അദ്ദേഹം കടന്ന് കളഞ്ഞെന്നും പ്രേം കുമാര്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ അടിയില്‍ തല കറങ്ങി. തല ആകെ വേദനിക്കുന്നുണ്ടായിരുന്നു. എന്നെ ആളുകള്‍ക്ക് മുന്നില്‍ അദ്ദേഹം മാനംകെടുത്തി. സൂര്യയ്‌ക്കെതിരെ കേസെടുക്കണമെന്നാണ് പ്രേംകുമാര്‍ പറയുന്നത്. എന്നാല്‍ അഡയാര്‍ വഴി യാത്ര ചെയ്യുന്ന സൂര്യ വഴിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ പ്രായമായ സ്ത്രീയെ കൈയ്യേറ്റം ചെയുന്നതായി കണ്ടു. ഉടന്‍ തന്നെ വണ്ടി നിര്‍ത്തി കാര്യമെന്തെന്ന് അന്വേഷിച്ചു. കാര്യങ്ങള്‍ മനസ്സിലാക്കിയ സൂര്യ പൊലീസിനെ വിവരമറിയിക്കുകയും തന്റെ സഹായികളെ അവിടെ നിര്‍ത്തി യാത്രയാകുകയായിരുന്നെന്നാണ് സൂര്യയുടെ വക്താവ് പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button