കൊച്ചി● അന്തരിച്ച നടന് കലാഭവന്‍ മണിയുടെ സഹോദരന് ആര്.എല്‍.വി രാമകൃഷ്ണനും ഭാര്യ നിമ്മിക്കുമെതിരെ അസഭ്യവര്‍ഷവുമായി നടനും അവതാരകനുമായ തരികിട സാബു എന്ന സാബു മോന് അബ്ദുസമദ്. കലാഭവന്‍മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടന് ജാഫര്‍ ഇടുക്കിയേയും സബുവിനേയും പോലീസ് മുറയില്‍ ചോദ്യം ചെയ്യണമെന്ന് രാമകൃഷ്ണന് പറഞ്ഞതായ വാര്‍ത്തയുടെ ലിങ്ക് ഷെയര്‍ ചെയ്ത ശേഷം അതിനു താഴെ കമന്റായാണ് സാബുവിന്റെ തെറിയഭിഷേകം. പോലീസ് മുറ ഏതാന്നു കൂടി തത്തമ്മച്ചുണ്ടൻ പറഞ്ഞുതരണമെന്നും സാബു പരിഹസിക്കുന്നുണ്ട്.
അസഭ്യ വാക്കുകള്‍ ഉപയോഗിച്ചാണ് സാബുമോന് രാമകൃഷ്ണനെ ആക്രമിച്ചിരിക്കുന്നത്. കലാഭവന്‍ മണി ജീവിച്ചിരുന്ന സമയത്ത് വീട്ടില്‍ കയറ്റാത്ത വ്യക്തിയാണ് അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോള്‍ തനിക്കെതിരെ തിരിയുന്നതെന്നും സാബുമോന് ഫേസ്ബുക്ക് കമന്റില്‍ പറയുന്നു. കലാഭവന്‍ മണിയുടെ ഭാര്യയേയും കമന്റില്‍ പരാമര്‍ശിക്കുന്നുണ്ട്. കുറച്ചു നാള് ആയി എന്നെ ഈ കേസിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുന്നുവെന്നും ആദ്യമൊക്കെ ഞാന്‍ പ്രതികരിക്കാതിരുന്നത് ഒരു സഹോദരന് മരിച്ച ആളിന്റെ മാനസിക അവസ്ഥ പരിഗണിച്ചാണെന്നും സാബു പറയുന്നു. ഇനി അതു എന്റെ കയ്യില്‍ നിന്നു പ്രതീക്ഷിക്കണ്ടെന്ന മുന്നറിയിപ്പും മറ്റൊരു കമന്റില്‍ സാബു നല്‍കുന്നുണ്ട്. ഇതിനു താഴെ സാബുവിനെ അനുകൂലിച്ചും നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.
കലാഭവന്‍ മണിയുടേത് ആസൂത്രിത കൊലപാതകമാണെന്നും ഒപ്പം ഉണ്ടായിരുന്ന ഡോക്ടറുടേയും മാനേജര്‍ ജോബിയുടേയും ഒത്താശയോടെയാണ് കൊലപാകം നടന്നതെന്നും രാമകൃഷ്ണന് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു, സംഭവ സമയത്ത് പാഡിയില്‍ ഉണ്ടായിരുന്ന ജാഫര്‍ ഇടുക്കിയേയും സാബുവിനേയും പൊലീസ് മുറയില്‍ ചോദ്യം ചെയ്യണമെന്നും രാസപരിശോധന വീണ്ടും നടത്തണമെന്നും റിപ്പോര്‍ട്ട് പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും ആര്‍എല്‍വി രാമകൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Post Your Comments