ചാലക്കുടി: കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മിക്ക് സി.ബി.എസ്.സി പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം. നാല് എ പ്ലസും ഒരു ബി പ്ലസുമാണ് നേടിയത്. കലാഭവന്‍ മണിയുടെ സഹോദരന് രാമകൃഷ്ണനാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ‘പരീക്ഷാ സമയത്ത് അച്ഛന് നഷ്ട്ടപ്പെട്ട തീരാ ദു:ഖത്തിലും സി.ബി.എസ്.സി പത്താം ക്ലാസ്സ് പരീക്ഷയില്‍ കലാഭവന്‍ മണി ചേട്ടന്റെ മകള്‍ ശ്രീലക്ഷ്മി 4 എ പ്ലസും ഒരു ബി പ്ലസും വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയിരിക്കുന്നു. ഈ സന്തോഷ വാര്‍ത്ത ഏവരെയും അറിയിക്കുന്നു’ എന്നാണ് രാമകൃഷ്ണന് ഫെയ്ബുക്കില്‍ എഴുതിയത്.
പേരാമ്പ്ര സരസ്വതി വിദ്യാനികേതന്‍ സീനിയര്‍ സെക്കന്ററി സ്കൂളിലാണ് ശ്രീലക്ഷ്മി പരീക്ഷയെഴുതിയത്. മണി ടൈറ്റില്‍ കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച സൂപ്പര്‍ഹിറ്റ് വിനയന് ചിത്രം ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ തീയേറ്ററുകളിലോടുമ്പോഴാണ് അദ്ദേഹത്തിന് മകള്‍ പിറക്കുന്നത്. അതിനാല്‍ ശ്രീലക്ഷ്മി എന്ന് പേരിടുകയായിരുന്നു.
Post Your Comments