ജനഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങുന്ന ഗാനങ്ങള്‍ ഏറെ ആകര്‍ഷകം
കണ്ണന് താമരക്കുളം സംവിധാനം ചെയ്ത ജയറാം ചിത്രം ആടുപുലിയാട്ടം വന്‍ ഹിറ്റിലേക്ക് .ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ ജയറാമിന്റെ വന്‍ തിരിച്ചു വരവാണ് സമ്മാനിക്കുന്നത് . വ്യത്യസ്തമായ കഥയുമായാണ് ഇത്തവണ ജയറാം ജനമനസ്സുകള്‍ കീഴടക്കുന്നത്. ജയറാമിന്റെ എക്കാലത്തെയും മികച്ച ഹിറ്റുകളില്‍ ഒന്നായി ആടുപുലിയാട്ടം മാറി കഴിഞ്ഞു .
ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാളത്തില്‍ എത്തുന്ന ഒരു ഹൊറര്‍ – ഫാമിലി -ത്രില്ലര്‍ ചിത്രമാണ് ആടു പുലിയാട്ടം. ജയറാമിന് പുറമേ ഓംപുരി, രമ്യാകൃഷ്ണന്‍ എന്നിവരും ചിത്രത്തിലുണ്ട്. 28 വര്‍ഷങ്ങള്‍ക്കു ശേഷം ഹിന്ദി ചലച്ചിത്രതാരം ഓംപുരി മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്നതാണ് ആടുപുലിയാട്ടത്തിന്റെ പ്രധാന സവിശേഷത. നടി രമ്യ കൃഷ്ണന് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. സിദ്ദിഖ്, രമേഷ് പിഷാരടി, തമിഴ്നടന്‍ സമ്പത്ത്, ഷീലു എബ്രഹാം എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. പ്രധാന കഥാപാത്രമായ ബേബി അക്ഷരയും ബേബി അഞ്ജലീനയും, ആമിയും മല്ലിയുമായ് മത്സരിച്ചു തകര്ത്തഭിച്ചത് മറ്റൊരു സവിശേഷതയാണ്. ആമിയെയും മല്ലിയെയും പ്രേക്ഷകര്‍ നെഞ്ചേറ്റിയാണ് തിയേറ്റര്‍ വിടുന്നത്.
ദിനേശ് പള്ളത്താണ് ചിത്രത്തിന്റെ കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത്. ഗ്രാന്റ് ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫും നൗഷാദ് ആലത്തൂരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് .എടുത്തു പറയാവുന്ന മറ്റൊന്ന് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ആണ്. രതീഷ് വേഗയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം രതീഷ് വേഗ വീണ്ടും തന്റെ ആധിപത്യം മലയാള സിനിമയില്‍ ഉറപ്പിച്ചു കഴിഞ്ഞു. ചിത്രത്തോടൊപ്പം ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചു കഴിഞ്ഞു .
ചിത്രത്തിലെ ” വാള്മുനക്കണ്ണിലെ മാരിവില്ലെ” എന്ന് തുടങ്ങുന്ന ഗാനം ഈ അടുത്തകാലത്തിറങ്ങിയ ഗാനങ്ങളില്‍ മുന്‍നിരയില്‍ നില്ക്കുന്ന ഒന്നാണ് . കൈത്രപ്രത്തിന്റെ വരികള്‍ക്ക് പി ജയചന്ദ്രന്റെ ശബ്ദമാധുര്യവും കൂടിയായപ്പോള്‍ ഗാനത്തിന് ജനമനസ്സുകളില്‍ സ്വീകാര്യത കൂടി എന്ന് തന്നെ പറയാം . ഹിറ്റ് ചാര്‍ട്ടില്‍ എത്തി നില്ക്കുന്ന ഈ ഗാനം ഒരു ഇടവേളയ്ക്കു ശേഷം രതീഷ് വേഗയ്ക്ക് അഭിമാനം നല്കുന്ന ഒന്ന് കൂടിയാണ് .
“കറുപ്പാന കണ്ണഴകി ” എന്ന് തുടങ്ങുന്ന ഗാനം ഒരു ഉത്സവപ്രതീതി തന്നെ നല്‍കുന്നുണ്ട് . ഒരു ഇടവേളയ്ക്കു ശേഷമാണ് മമ്ത മോഹന്‍ദാസ് ഒരു തമിഴ് ഗാനമാലപിക്കുന്നത് . ചടുല താളങ്ങളോടെ രമ്യ കൃഷ്ണന്റെ നൃത്തചുവടുകളും ഗാന ചിത്രീകരണവും ഈ ഗാനത്തിന്റെ ശ്രവ്യ-ദ്രിശ്യാനുഭൂതി കൂട്ടുന്നു . മോഹന്‍ രാജ് ആണ് ഈ ഗാനത്തിന്റെ രചയിതാവ് . ഉത്സവപറമ്പുകളില്‍ വരും ദിനങ്ങളില്‍ ഈ ഗാനമാകും ഏറ്റുപാടുന്നത്.
നജീമും റിമിയും മത്സരിച്ചു പാടിയ “ചിലും ചിലും ചില് താളമായ് ” എന്ന് തുടങ്ങുന്ന മറ്റൊരു പ്രണയഗാനം. ഒരു മെലടി എത്രത്തോളം തനിക്ക് വഴങ്ങുമെന്ന് ഈ ഗാനത്തിലൂടെ നമുക്കറിയാന്‍ സാധിക്കും .ചിത്രത്തിലെ കഥാസന്ദര്‍ഭത്തിലെ പ്രധാന ഗാനങ്ങളിലൊന്നാണ് ഇത്. ഹരിനാരയാണനാണ് ഈ ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് .
ജയറാമും ,പിഷാരടിയും സാജു നവോദയ (പാഷാണം ഷാജി ) തുടങ്ങിയവര്‍ ചേര്ന്നാലപിച്ച്ച ഗാനമാണ് ” മഞ്ഞകാട്ടില്‍ പോകണ്ടേ”. തനി നാടന്‍ പാട്ട് മറ്റൊരു ശൈലിയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് രതീഷ് വേഗ ഈ ചിത്രത്തിലൂടെ .
ചിത്രം നിറഞ്ഞസദസ്സില്‍ പ്രദര്‍ശനം തുടരുന്നതിനോടൊപ്പം ഇതിലെ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടുകളില്‍ നിറഞ്ഞു നില്ക്കുന്നു .
TRAILER
Post Your Comments