കൊച്ചി: ജയറാം ആടുപുലിയാട്ടം ചിത്രത്തിന്റെ ലാഭത്തിന്റെ ഒരു വിഹിതം പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിനു നല്‍കും. ജിഷയുടെ അമ്മയ്ക്ക് വീടു നിര്‍മ്മിക്കാനാകും തുക നല്‍കുന്നതെന്നും ജയറാം എറണാകുളത്ത് പറഞ്ഞു. എറണാകുളം സവിത തിയേറ്ററില്‍ ആടുപുലിയാട്ടത്തിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു ജയറാം. ചിത്രം കാണാനെത്തിയ ആലുവ ജനസേവ ശിശുഭവനിലെ ഇരുനൂറോളം കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കിയാണ് അണിയറ പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചത്. ഡയറക്ടര്‍ കണ്ണന് താമരക്കുളം, നായിക ഷീലു എബ്രഹാം, ബേബി അക്ഷര, രമേഷ് പിഷാരടി, നിര്‍മാതാക്കളായ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവരും കുട്ടികള്‍ക്കൊപ്പം ചിത്രം കണ്ടു. നേരത്തെ ജിഷയുടെ മാതാവിനെ കാണാന്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിയ ജയറാം പൊട്ടിക്കരഞ്ഞത് വാര്‍ത്തയായിരുന്നു.
Post Your Comments