NEWSVideos

ജനഹൃദയങ്ങള്‍ ഏറ്റുപാടിയ ആടുപുലിയാട്ടത്തിലെ ഗാനം: വാള്‍മുനക്കണ്ണിലെ മാരിവില്ലേ… MAKING VIDEO

ജനഹൃദയങ്ങള്‍ ഏറ്റുപാടിയ ‘ വാള്‍മുനക്കണ്ണിലെ മാരിവില്ലേ…’ എന്ന് തുടങ്ങുന്ന ആടുപുലിയാട്ടത്തിലെ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മലയാളത്തിന്റെ ഭാവഗായകന്‍ ജയചന്ദ്രന്‍ ശബ്ദം പകര്‍ന്നിരിക്കുന്ന ഈ മനോഹര ഗാനത്തിന്റെ വരികള്‍ കൈത്രപ്രം ദാമോദരന്‍ നമ്പൂതിരിയുടേതാണ്. രതീഷ്‌ വേഗ ഈണം പകര്‍ന്നിരിക്കുന്നു.

ഇന്ന് തീയറ്ററുകളിലെത്തിയ ‘ആടുപുലിയാട്ടം’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ജയറാം ആണ് നായകന്‍. ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് ജയറാം നടത്തുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ ത്രസിപ്പിക്കുകയും ത്രില്ലടപ്പിക്കുകയും ചെയ്യുന്ന ആടുപുലിയാട്ടം ഒരു ഗംഭീര വിഷ്വല്‍ ട്രീറ്റ് ആണ് . ജയറാമിന്‍റെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഹൈലറ്റ്. ബാലതാരം അക്ഷര കിഷോറും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. കേള്‍ക്കാന്‍ ഇമ്പമുള്ളതും ദൃശ്യഭംഗിയുള്ളതുമായ ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഒരു മുഴുനീള ഹൊറര്‍ ചിത്രമാണ് ആടുപുലിയാട്ടം. അറുന്നൂറ് വര്‍ഷങ്ങള്‍ക്ക്കമുമ്പ് നടന്ന ഒരു ‘മിത്താണ്’ ഈ ചിത്രത്തിന്റെ പശ്ചാത്തലം. ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഓംപുരിയും രമ്യ കൃഷ്ണനും മുഖ്യവേഷങ്ങളിലെത്തുന്നു. ശീലു എബ്രഹാം, സമ്പത്ത്, സജു നവോദയ, രമേഷ് പിഷാരടി, ശ്രീകുമാര്‍, വീണ നായര്‍, ബേബി അക്ഷര, ബേബി അഞ്ജലീന എബ്രഹാം (Introducing), സണ്ണി ചാക്കോ (Introducing), അമൃത മീര വിജയന്‍ (Introducing) മുഴുനീള ഹൊറര്‍ ചിത്രമായ ആടുപുലിയാട്ടത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ യുട്യുബില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

ഗ്രാന്റെ ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ നൗഷാദ് ആലത്തൂര്‍, ഹസീബ് ഹനീഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആടുപുലിയാട്ടത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് ദിനേശ് പള്ളത്താണ്. കൈതപ്രം, ഹരിനാരായണന്‍, മോഹന്‍രാജന്‍ എന്നിവരുടെ വരികള്‍ക്ക് രതീഷ്‌ വേഗ ഈണം പകര്‍ന്നിരിക്കുന്നു. കാടിന്‍റെ വന്യതയും സൗന്ദര്യവും ഒപ്പിയെടുത്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിത്തു ദാമോദറാണ്. ചിത്രം ഉടന്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button