GeneralNEWS

സുരേഷ് ഗോപി എം.പിയെ കളിയാക്കുന്നവരോട് സലിം കുമാറിന് പറയാനുള്ളത്

അമ്മ എന്ന താരസംഘടന ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാറുണ്ട്. താന്‍ കോണ്‍ഗ്രസുകാരനായതുകൊണ്ടല്ല എതിര്‍പ്പ് പ്രകടിപ്പിച്ചതെന്നും നടന്‍ സലിം കുമാര്‍. അമ്മ വാക്കാല്‍ നല്‍കിയ നിര്‍ദ്ദേശം താരങ്ങള്‍ ലംഘിച്ചതു കൊണ്ടാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. അതെല്ലാം കഴിഞ്ഞ കാര്യങ്ങളാണെന്നും അതേക്കുറിച്ച് തര്‍ക്കം വേണ്ടെന്നും ഒരു പ്രമുഖ മാധ്യമത്തോട് സലിം കുമാര്‍ വ്യക്തമാക്കി.

എന്നാല്‍ അമ്മ എന്ന താരസംഘടനയോട് തനിക്ക് യാതൊരു വിദ്വേഷവുമില്ലെന്നും. തന്റെ രാജി സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്നും സലിം കുമാര്‍ പറഞ്ഞു. താന്‍ അതിലെ അംഗങ്ങളുടെ പ്രവൃത്തിയോടാണ് വിജോയിപ്പ് കാണിച്ചതെന്നും, തന്റെ പ്രതിഷേധം തനിക്ക് രാജിയിലൂടെ മാത്രമേ പ്രകടിപ്പിക്കാന്‍ സാധിക്കുകയുള്ളുവെന്നും സലിം കുമാര്‍ പറഞ്ഞു.

വികസനത്തിന് വേണ്ടിയാണ് ഇത്തവണത്തെ തന്റെ വോട്ട്. മറ്റു തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് എന്‍.ഡി.എ കുറച്ച് സ്‌ട്രോംഗാണെന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. അത് ദോഷം ചെയ്യുന്നത് സി.പി.എമ്മിനാണ്. തൊഴിലാളി വര്‍ഗത്തിന് സി.പി.എമ്മിലുള്ള വിശ്വാസ്യത നഷ്ടമായി. അവര്‍ ചിലപ്പോള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്‌തേക്കാം. മോദി വന്ന് സൊമാലിയന്‍ പരാമര്‍ശം നടത്തിയതിനോട് നാമ ക്ഷമിക്കുക. അദ്ദേഹത്തിന് ഒരു തെറ്റ് പറ്റി. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. അവര്‍ മുഴുവന്‍ ഫോട്ടോഷോപ്പിന്റെ ആള്‍ക്കാരാണ്. അദ്ദേഹം ഒരിടത്തു മാത്രമേ ആ പരാമര്‍ശം നടത്തിയൂള്ളൂവെന്നും സലിം കുമാര്‍ വ്യക്തമാക്കി.

സുരേഷ് ഗോപി ചേട്ടന്‍ എം.പി ആയതില്‍ സന്തോഷിക്കുകയാണ് വേണ്ടത്. ഓരോരുത്തര്‍ക്കും അവരുടെ വ്യക്തിപരമായ രാഷ്ട്രീയമുണ്ടായിരിക്കും. സുരേഷേട്ടന്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നതില്‍ അര്‍ത്ഥമില്ല, ആര്‍ക്കും അതിന് അര്‍ഹതയില്ല. എത്രയോ സിനിമ താരങ്ങളും സാഹിത്യകാരന്മാരുമൊക്കെ ബി.ജെ.പിയില്‍ അംഗങ്ങളായിട്ടുണ്ട്.ഇവിടെ നിരോധിച്ച പാര്‍ട്ടിയൊന്നുമല്ലല്ലോ ബി.ജെ.പി. ഒന്നില്ലെങ്കിലും ഇപ്പോള്‍ നമ്മുടെ രാജ്യം ഭരിക്കുന്നത് ബി.ജെ.പി സര്‍ക്കാരല്ലേയെന്നും സലിം കുമാര്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments


Back to top button