കൊച്ചി: താരങ്ങള്‍ പ്രചാരണത്തിനിറങ്ങിയ സംഭവത്തില്‍ അമ്മ സെക്രട്ടറി ഇടവേള ബാബു പറയുന്നത് കള്ളമാണെന്ന് നടന് സലിംകുമാര്‍. താരങ്ങള്‍ ഏറ്റുമുട്ടുന്ന പത്തനാപുരത്ത് താരങ്ങള്‍ പ്രചാരണത്തിന് ഇറങ്ങരുതെന്ന് അമ്മയുടെ ജനറല്‍ ബോഡി തീരുമാനിച്ചിരുന്നതാണെന്നും പ്രചാരണത്തിന് പോകരുതെന്ന നിര്‍ദേശം അമ്മ നല്‍കിയിട്ടില്ലെന്ന് ഇടവേള ബാബു പറഞ്ഞത് കള്ളമാണെന്നും സലിം കുമാര്‍ പറഞ്ഞു.
അമ്മയെന്നാല്‍ എല്ലാ മക്കള്‍ക്കും അമ്മയാകണമെന്നും ഒരാള്‍ക്ക് മാത്രമുളള അമ്മയാകരുതെന്ന് പറയുന്ന രാജിക്കത്തില്‍ ഈ വരികള്‍ കൂടാതെ അതെന്റെ രാജിക്കത്തായി സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥന മാത്രമാണ് ഉള്ളത്. വാട്സാപ്പ് വഴി അമ്മ ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിക്കയച്ച രാജിക്കത്തിന് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും സലിംകുമാര്‍ വ്യക്തമാക്കി.
Post Your Comments