GeneralNEWS

മോഹന്‍ലാലിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി

തിരുവനന്തപുരം ● നടൻ മോഹൻലാലിനെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. പത്തനാപുരത്തെ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയും നടനുമായ കെ.ബി. ഗണേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്തതിനാണ് നടപടി. തെരഞ്ഞെടുപ്പില്‍ പരസ്യ പ്രചാരണത്തിനിറങ്ങിയ മോഹൻലാൽ ലെഫ്റ്റനന്റ് കേണല്‍ പദവി ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എം.പി പരാതി നല്‍കിയത്. മോഹൻലാലിന്റെ നടപടി തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും താരം കേണല്‍ പദവി ദുരുപയോഗം ചെയ്തിരിക്കുകയാണെന്നും സുരേഷ് പറഞ്ഞു.

ഗണേഷ്കുമാറിന്റെ പ്രചാരണത്തിന് നടന്‍ മോഹന്‍ലാല്‍ എത്തിയതിന്റെ പേരില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. മോഹന്‍ലാലിന്റെ പത്തനാപുരത്തേയ്ക്കുള്ള വരവില്‍ തനിക്ക് അതിയായ വേദനയുള്ളതായി യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ നടന്‍ ജഗദീഷ് പ്രതികരിച്ചിരുന്നു. സംഭവത്തിനു പിന്നില്‍ ബ്ളാക്മെയിലിംഗ് നടത്തതായി സംശയിക്കുന്നതായും ജഗദീഷ് പറഞ്ഞിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നടന്‍ സലിം കുമാര്‍ അമ്മയില്‍ നിന്ന് രാജി വച്ചിരുന്നു.

എന്നാല്‍ താരങ്ങള്‍ വ്യക്തിബന്ധങ്ങളുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നത് വിലക്കാന്‍ കഴിയില്ല എന്നായിരുന്നു അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button