GeneralNEWS

ഗണേഷിനു വേണ്ടിയുള്ള മോഹന്‍ലാലിന്റെ പ്രചാരണം ; പ്രതികരണവുമായി ഭീമന്‍ രഘു

പത്തനാപുരം : ഗണേഷ് കുമാറിന് വേണ്ടി നടന്‍ മോഹന്‍ലാല്‍ പത്തനാപുരത്ത് വോട്ടു പിടിയ്ക്കാന്‍ ഇറങ്ങിയത് വിവാദമായിരിക്കെ വിഷയത്തില്‍ പ്രതികരണവുമായി നടനും മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ ഭീമന്‍ രഘു.

ഇവിടുത്തെ ജനങ്ങള്‍ക്കറിയാം ഇവിടെ നടന്നുകൊണ്ടിരിക്കുന്നതെന്താണെന്നും, ഭരണം എങ്ങനെയാണ് പോകുന്നതെന്നും എല്ലാം എല്ലാവര്‍ക്കും അറിയാം. മോഹന്‍ലാല്‍ വന്നതില്‍ ഒരു പരിഭവവുമില്ല. മോഹന്‍ലാലിനെപ്പോലുള്ളവരല്ല ഇവിടെ വോട്ട് ചെയ്യുന്നത് ഇവിടുത്തെ ജനങ്ങളാണെന്നും തന്റെ വിജയം സുനിശ്ചിതമാണെന്നും ഭീമന്‍ രഘു അഭിപ്രായപ്പെട്ടു.

നേരത്തെ അമ്മ സംഘടനയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായാണ് മോഹന്‍ലാല്‍ ഗണേഷ് കുമാറിനു വേണ്ടി പ്രചരണത്തിനിറങ്ങിയതെന്നാരോപിച്ച് നടന്‍ സലിം കുമാര്‍ സംഘടനയില്‍ നിന്നും രാജിവച്ച് പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ സലിംകുമാര്‍ രാജിവച്ചതിനെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നും ആരുടെയും പ്രചരണത്തിന് പോകില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നുവെന്നും ഭീമന്‍ രഘു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button