പത്തനാപുരം● മോഹന്‍ലാലിനെ പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറിന്റെ തെരഞ്ഞടുപ്പ് പ്രചാരണത്തിന് എത്തിച്ചതിന് പിന്നില്‍ ബ്ലാക്ക്‌മെയിലിംഗ് ആണോയെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയും നടനുനായ പി.വി. ജഗദീഷ് കുമാര്‍. ഈ ആരോപണം തന്റെതല്ലെന്നും ഒരു മാധ്യമത്തില്‍ നിന്ന് അറിയിച്ചതാണെന്നും ജഗദീഷ് പറഞ്ഞു. മോഹന്‍ലാലിനെ പത്തനാപുരത്ത് എത്തിച്ചത്‌ബ്ലാക്ക്മെയില്‍ ചെയ്‌താണോയെന്ന് പലരും ചോദിച്ചു. എന്തു ബ്ലാക്ക്മെയിലാണെന്ന് മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവരണം. മഹാനായ ഒരു നടനെ ബ്‌ളാക്ക്‌മെയില്‍ ചെയ്‌തു എന്ന് പറയുന്നത് ഞെട്ടിക്കുന്നതാണെന്നും ജഗദീഷ് പറഞ്ഞു.
ഗണേശിനേക്കാള്‍ മുമ്പ് താനുമായി സൗഹൃദമുള്ളയാളാണ് മോഹന്‍ലാല്‍. അതുകൊണ്ട് തന്നെ സൗഹൃദത്തിന്റെ പേരില്‍ മോഹന്‍ലാല്‍ പ്രചരണത്തിന് പോയത് വിഷമമുണ്ടാക്കിയെന്നും ജഗദീഷ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് പത്തനാപുരത്തെ ഇടുതുമുന്നണി സ്ഥാനാര്‍ഥി ഗണേഷ് കുമാറിന് വോട്ടുതെടി നടന്‍ മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും പത്തനാപുരത്ത് എത്തിയത്. ഒരു നടനെന്ന നിലയിലല്ല, ഒരു സഹോദരന്‍, കുടുംബസുഹൃത്ത് എന്നീ നിലകളിലാണ് ഗണേഷിന് വോട്ടഭ്യര്‍ഥിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
അതേസമയം, താരപോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ പ്രചാരണത്തിന് ഇറങ്ങേണ്ടെന്ന അമ്മയുടെ നിര്‍ദ്ദേശം ലംഘിച്ച് താരങ്ങള്‍ പ്രചാരണത്തിനിറങ്ങിയതില്‍ പ്രതിഷേധിച്ച് നടന്‍ സലിംകുമാര്‍ അമ്മയില്‍ നിന്നും രാജിവച്ചു. സിനിമാ നടന്മാരുടെ സംഘടനയായ അമ്മയ്‌ക്ക് രാഷ്‌ട്രീയ നിലപാടുകള്‍ ഇല്ലെന്നും അമ്മ നിഷ്‌പക്ഷ പ്രചരണമാണ് നടത്തുന്നതെന്നും അമ്മ പ്രസിഡന്റ് ഇന്നസെന്റ് പ്രതികരിച്ചു.
Post Your Comments