
ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിനൊപ്പം ഒരു സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ അദ്ദേഹത്തിന്റെ ബോഡിഗാര്‍ഡ് കൈകാര്യം ചെയ്തു. മുംബൈ എയര്‍പോര്‍ട്ടിലായിരുന്നു സംഭവം നടന്നത്. വേഗത്തില്‍ നടന്നു പോയ അക്ഷയ്കുമാറിനെ പിന്തുടര്‍ന്ന ആരാധകന് അദ്ദേഹത്തിന്റെ ഒരു സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇതിനെതിരെ അദ്ദേഹത്തിന്റെ ബോഡിഗാര്‍ഡ് പ്രതികരിക്കുകയുണ്ടായി. ആരാധകന്റെ മുഖത്തടിച്ചു കൊണ്ടാണ് ബോഡിഗാര്‍ഡ് പ്രതികരിച്ചത്. ഇത് കണ്ടിട്ടും അത്ര ശ്രദ്ധ നല്‍കാതെ മുന്നോട്ട് പോകുന്ന താരത്തെയും വീഡിയോയില്‍ കാണാം.
ഇതിനു മുന്‍പും അക്ഷയ്കുമാറിന്റെ ആരാധകര്‍ക്ക് അദ്ദേഹത്തിന്റെ ബോഡിഗാര്‍ഡില്‍ നിന്ന് മര്‍ദ്ദനമേറ്റിട്ടുണ്ട്.
Post Your Comments