ലോക നൃത്ത ദിനത്തില്‍ മഞ്ജു വാര്യര്‍ നൃത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും താന്‍ നര്ത്തകിയായതിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ്. എന്നെ നര്‍ത്തകിയാക്കിയത് എന്റെ അമ്മയാണ് . ഒരുപാട് ആഗ്രഹിച്ചെങ്കിലും അമ്മയ്ക്ക് നൃത്തം പഠിക്കാന്‍ സാധിച്ചില്ല എന്നും മഞ്ജു പറയുന്നു. നൃത്തദിനത്തെ ഓര്‍ത്ത് കൊണ്ട് തന്റെ ഫേസ്ബുക്ക് പേജില്‍ മഞ്ജു ഇങ്ങനെ കുറിക്കുന്നു.
ഏപ്രില്‍ 29. നൃത്തത്തിനുവേണ്ടി ഒരു ദിനം. നൃത്തം ശരീരം കൊണ്ടെഴുതുന്ന കവിതയാണ്. ഒരു നര്‍ത്തകിയാകാന്‍ കഴിഞ്ഞതില്‍ ഈ നിമിഷം ആനന്ദിക്കുന്നു,അഭിമാനിക്കുന്നു. ശരീരത്തിന്റെ ചിട്ടപ്പെടുത്തല്‍ ആണ് നൃത്തത്തില്‍ സംഭവിക്കുന്നത്. ഭാവനയും ശാസ്ത്രവും ചേര്‍ന്നുള്ള ജുഗല്‍ബന്ദി. ചെടിപൂക്കുന്നതുപോലെയോ കടല്‍വെള്ളം മഴയായി മാറുന്നതുപോലെയോ ഉള്ള
സര്‍ഗ്ഗപ്രക്രിയയാണ് നൃത്തവും. എന്നെ നര്‍ത്തകിയാക്കിയത് അമ്മയാണ്. ഒരുപാട് ആഗ്രഹിച്ചെങ്കിലും അമ്മയ്ക്ക് നൃത്തം പഠിക്കാന്‍ സാധിച്ചില്ല. ആ സങ്കടം എന്നിലൂടെ തീര്‍ക്കുകയായിരുന്നു അമ്മ. നിങ്ങള്‍ നൃത്തം പഠിക്കാനോ നൃത്തംചെയ്യാനോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ചെയ്യുക. കാരണം ചിലങ്കകള്‍ കിലുങ്ങാനുള്ളതാണ്..നിശബ്ദമായി കരയാനുള്ളതല്ല…
ഈ നൃത്തദിനത്തില്‍ എന്റെ എല്ലാ ഗുരുക്കന്മാരെയും പിന്നിട്ട അരങ്ങുകളെയും എന്റെ മുദ്രകളെ ഭംഗിയാക്കുന്ന എല്ലാ നൃത്തപ്രണയികളെയും ഓര്‍മിക്കുന്നു.
എല്ലാവരെയും പ്രണമിക്കുന്നു..
Post Your Comments