
രാംഗോപാല്‍ വര്‍മ്മ എന്ന സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കിംഗ് ഖാന്‍ ഷാരൂഖാന് ഒരു ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഫാന്‍ എന്ന ചിത്രത്തിലെ ഇരട്ട ഗെറ്റപ്പിന് പിന്നാല കുള്ളന്‍ വേഷം ചെയ്യാനുള്ള ഷാരൂഖിന്റെ തീരുമാനമാണ് രാംഗോപാല്‍ വര്‍മ്മയെ പ്രകോപിപ്പിച്ചിരിക്കുന്നത്. കമല്‍ഹാസനില്‍ നിന്ന് ഷാരൂഖ് പാഠം പഠിക്കണം രാംഗോപാല്‍ വര്‍മ്മ പറയുന്നു.
ആരാധകരെ മുന്നില്‍ കണ്ടും രജനീകാന്തിന്റെ താരപദവിയോട് മത്സരിക്കാനുമായി ഇത്തരം സിനിമകള്‍ ചെയ്തതിനാലാണ് കമലിന് താരപദവി നഷ്ടമായതെന്നും രാംഗോപാല്‍ വര്‍മ്മ പറയുന്നു. ആനന്ദ് എല്‍ റായ് ചിത്രത്തിലാണ് ഷാരൂഖ് കുള്ളന്‍ വേഷത്തില്‍ അഭിനയിക്കുന്നത്. ഈ രീതിയില്‍ പോയാല്‍ താമസിയാതെ സല്‍മാന്‍ ഖാന്‍ ഷാരൂഖ് ഖാനെ കടത്തിവെട്ടുമെന്നും രാം ഗോപാല്‍ വര്‍മ തുറന്നടിച്ചു.
Post Your Comments