മൂവാറ്റുപുഴ: പ്രതിഫലം പോരെന്നു പറഞ്ഞ് കട ഉദ്ഘാടനം ചെയ്യാതെ മടങ്ങാനൊരുങ്ങിയ സിനിമാ നടി ഭാമയെ നാട്ടുകാര്‍ തടഞ്ഞു. മൂവാറ്റുപുഴ പി.ഒ ജങ്ഷനില്‍ ശനിയാഴ്ച തുറന്ന ടെക്സ്റ്റൈല്‍ ഷോറൂമിന്‍െറ ഉദ്ഘാടനത്തിനാണ് നടിയെ ക്ഷണിച്ചത്. ഒരു ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന കരാറിലായിരുന്നു ക്ഷണിച്ചത്. അഡ്വാന്‍സായി അമ്പതിനായിരം രൂപ നല്‍കുകയും ചെയ്തു. എന്നാല്‍, ഉദ്ഘാടന സമയമായപ്പോള്‍ കാറിലത്തെിയ നടി കടയില്‍ പ്രവേശിക്കാതെ വാഹനത്തില്‍ തന്നെയിരുന്നു കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍, ഉദ്ഘാടനം ബുക്ക് ചെയ്തയാളോട് രണ്ടര ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടിരുന്നതായി ഭാമയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു. ഇയാള്‍ അഡ്വാന്‍സായി 15000, രൂപ അക്കൗണ്ടില്‍ ഇട്ടിരുന്നു. ബാക്കി ഉദ്ഘാടനത്തിന്‍െറ തലേന്നാള്‍ തരാമെന്നറിയിച്ചു. പിന്നീട് വിളിച്ച് ഉദ്ഘാടന സമയത്തിനു മുമ്പ് കടയില്‍ വെച്ച് തരാമെന്ന് പറഞ്ഞെങ്കിലും ഇയാള്‍ മുങ്ങുകയായിരുന്നു. കടയുടമയോട് ഇത് ഇയാള്‍ പറഞ്ഞിരുന്നില്ളെന്ന വിവരം പിന്നീടാണ് അറിഞ്ഞതെന്നും അവര്‍ പറഞ്ഞു.
രണ്ടര ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍, അഡ്വാന്‍സ് നല്‍കിയ തുക കഴിച്ച് ബാക്കി തുക നല്‍കാമെന്ന് ഉടമ അറിയിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. ഒടുവില്‍ ഒന്നര ലക്ഷം രൂപ വരെ നല്‍കാമെന്നും അറിയിച്ചെങ്കിലും സമ്മതിച്ചില്ല. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉഷാ ശശിധരന്‍ പ്രശ്നത്തില്‍ ഇടപെട്ട് നടിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തയാറാകാതെ തിരിച്ചു പോകാന്‍ ഒരുങ്ങി. ഉദ്ഘാടനം വൈകിയതോടെ ചടങ്ങിനത്തെിയ ജനക്കൂട്ടം പ്രശ്നത്തില്‍ ഇടപെടുകയും നടി സഞ്ചരിച്ച കാറ് തടയുകയും ചെയ്തു. രംഗം പന്തിയല്ലെന്ന് വന്നതോടെ താരം കാറില്‍ നിന്നിറങ്ങി ചടങ്ങില്‍ പങ്കെടുക്കാനത്തെിയെങ്കിലും മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു.
Post Your Comments