സണ്ണി ലിയോണ്‍ ഇപ്പോള്‍ എഴുത്തിന്റെ പാതയിലാണ്. ഒരു കഥാകൃത്തിന്റെ റോളിലേക്ക് മാറുകയാണ് സണ്ണി ലിയോണ്‍. ഡിജിറ്റല്‍ പ്രസാധകരായ ജഗര്‍നോട്ട് ബുക്സാണ് സണ്ണി ലിയോണ്‍ ആദ്യമായെഴുതിയ ചെറുകഥകളുടെ സമാഹാരം പുറത്തിറക്കിയത്. ‘മധുര സ്വപ്നങ്ങള്‍’ എന്ന് പേരിട്ടിരിക്കുന്ന സമാഹാരത്തില്‍ 12 ചെറുകഥകളാണുള്ളത്. എല്ലാം പ്രണയവും രതിയും ചേര്‍ന്ന കഥകളാണ്.
ജഗര്‍നോട്ട് ആപില്‍ ഇന്നലെ എത്തിയ ഇ-ബുക്കിന് 49.50 രൂപയാണ് വില. മെയ് 2 വരെ ദിവസവും രാത്രി 10 മണിക്ക് ഓരോ കഥകള്‍ വീതമാണ് പണമടക്കുന്നവര്‍ക്ക് ലഭിക്കുക. ഓരോ കഥകളുടെയും ഒപ്പം സണ്ണി ലിയോണിന്റെ ചിത്രവുമുണ്ട്. ‘7 ഇ’ എന്നാണ് ആദ്യ ദിനം പുറത്തെത്തിയ കഥയുടെ പേര്.
Post Your Comments