Special

മലയാളത്തിലെ ആദ്യ സംവിധായികയെ അറിയാം

മലയാളത്തിലെ ആദ്യ സിനിമ സംവിധായികയാണ് വിജയ നിര്‍മല .
ലോക സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഇവര്‍ 2002-ല്‍ ഗിന്നസ്ബുക്കില്‍ ഇടം നേടിയിരുന്നു. തെലുങ്കില്‍ നാല്‍പ്പതില്‍പരം സിനിമകള്‍ ഇവരുടെ സംഭാവനയാണ്.

vijaya
സംവിധാനത്തിന് പുറമേ മികച്ചൊരു അഭിനേത്രി കൂടിയായിരുന്നു വിജയ നിര്‍മ്മല. മലയാളത്തിലും തമിഴിലുമായി 25 വീതം ചിത്രങ്ങളിൽ അഭിനയിച്ചു. തെലുങ്ക്‌ ചിത്രങ്ങൾ ഉൾപ്പെടെ ഇരുനൂറോളം ചിത്രങ്ങളിലും വിജയ നിര്‍മ്മല വേഷമിട്ടു. 1973-ല്‍ പുറത്തിറങ്ങിയ ‘കവിത’ എന്ന ചിത്രമാണ് ഇവര്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ചലച്ചിത്രം. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സംവിധായിക പിറവിയെടുത്ത അസുലഭ നിമിഷമായിരുന്നു അത്.

 

shortlink

Related Articles

Post Your Comments


Back to top button