GeneralKollywood

തമിഴ് സിനിമ താരങ്ങളായ ബോബി സിംഹയുടെയും രശ്മി മേനോന്‍റെയും വിവാഹം നാളെ തിരുപ്പതിയില്‍

തമിഴ് സിനിമാ താരങ്ങളായ ബോബി സിംഹയും, രശ്മി മേനോനും നാളെ വിവാഹിതരാവും. തിരുപ്പതി ക്ഷേത്ര സന്നിധിയില്‍വച്ചു  ബോബി രശ്മിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തും. വിവാഹ ചടങ്ങുകള്‍ ഹിന്ദു ആചാരപ്രകാരം നടക്കും. സിനിമാ മേഖലയില്‍ നിന്ന് സിദ്ധാര്‍ഥും, കരുണാകരനും ചടങ്ങിനെത്തും.അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. രണ്ട് ദിവസം കഴിഞ്ഞുള്ള റിസപ്ഷന്‍ വിപുലമായി നടക്കും. ഇതില്‍ സിനിമാ താരങ്ങളും പങ്കെടുക്കും. കഴിഞ്ഞ നവംബര്‍-8നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ഉറുമീനി’ല്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button